ഇന്ത്യൻ ക്രിക്കറ്റ് ബോർഡും ടെസ്റ്റ് ടീം നായകൻ വിരാട് കോഹ്ലിയുമായി വളരെ അധികം പ്രശ്നങ്ങൾ നിലവിൽ സജീവം എന്നുള്ള വാർത്തകൾക്കിടയിൽ വളരെ വ്യത്യസ്തമായ അഭിപ്രായവുമായി എത്തുയാണ് മുൻ ഇന്ത്യൻ നായകനായ സുനിൽ ഗവാസ്ക്കർ.
ഇന്ത്യൻ ക്രിക്കറ്റ് ടീം ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും വിരാട് കോഹ്ലിയെ മാറ്റി പകരം രോഹിത് ശർമ്മയെ നിയമിച്ച ബിസിസിഐയുടെ സർപ്രൈസ് തീരുമാനം വിവാദങ്ങൾ ഏറെ സൃഷ്ടിച്ചപ്പോൾ ഇക്കാര്യത്തിൽ മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി പങ്കുവെച്ച വാദങ്ങൾ പുതിയ ചില വിവാദങ്ങൾക്ക് കൂടി തുടക്കം കുറിച്ച് കഴിഞ്ഞു. ടി :20 ക്യാപ്റ്റൻ സ്ഥാനം കോഹ്ലി ഒഴിഞ്ഞതാണ് ഏകദിന നായകൻ റോളിലും മാറ്റം കൊണ്ടുവരുവാനുള്ള മുഖ്യ കാരണമെന്ന് ഗാംഗുലി പറയുമ്പോൾ തന്റെ ഈ വിഷയത്തിലെ അഭിപ്രായം വിരാട് കോഹ്ലി ഇന്നലെ പ്രസ്സ് മീറ്റിൽ തന്നെ വിശദമാക്കിയിരുന്നു.
ടി :20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് താൻ അടക്കം കോഹ്ലിയോട് ആവശ്യം ഉന്നയിച്ചിരുന്നതായി ഗാംഗുലി പറഞ്ഞ വാക്കുകളെ തള്ളിയ കോഹ്ലി തന്നോട് ആരും തന്നെ ടി :20 ക്യാപ്റ്റൻസി റോൾ ഒഴിഞ്ഞപ്പോൾ എതിർപ്പ് അറിയിച്ചില്ലെന്ന് കൂടി വ്യക്തമാക്കി. എന്നാൽ ഈ വിഷയം ഇപ്രകാരം മുൻപോട്ട് പോകുന്നതിൽ അതൃപ്തി പ്രകടമാക്കിയ ഗവാസ്ക്കർ സോഷ്യൽ മീഡിയയിൽ അടക്കം സൗരവ് ഗാംഗുലിക്ക് എതിരെ ഉയരുന്നതായ ആരോപണങ്ങളെ കുറിച്ചും അഭിപ്രായം വിശദമാക്കി.”എന്റെ അഭിപ്രായത്തിൽ ഇക്കാര്യത്തിൽ സൗരവ് ഗാംഗുലി തന്റെ മൗനം അവസാനിപ്പിക്കണം.എന്താണ് ഈ വിഷയത്തിൽ സംഭവിച്ചതെന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. അതിനാൽ തന്നെ ഗാംഗുലി മനസ്സ് തുറക്കണം “മുൻ ഇന്ത്യൻ നായകൻ തന്റെ അഭിപ്രായം വിശദമാക്കി
“ക്യാപ്റ്റൻസി മാറ്റത്തെ കുറിച്ച് വളരെ വിശദമായി വ്യക്തമാക്കേണ്ട ബാധ്യത സെലക്ടർമാർക്കുണ്ട്.കോഹ്ലിയുടെ പ്രസ്സ് മീറ്റ് പിന്നാലെ ബിസിസിസിഐ കൂടി ഈ വിഷയത്തിലെ പങ്കാളികളായി കഴിഞ്ഞു. എന്താണ് സംഭവിച്ച പാളിച്ചകളെന്നും എന്ത് നയമാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് സ്വീകരിക്കാൻ ഉദ്ദേശിച്ചതെന്നും ഇനി എങ്കിലും മനസ്സിലാകേണ്ടതുണ്ട്. സൗരവ് ഗാംഗുലി നയം വിശദമാക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”ഗവാസ്ക്കർ തന്റെ നിലപാട് വിവരിച്ചു.