76 ശരാശരിയുള്ള സഞ്ജു പുറത്ത്, 25 ശരാശരിയുള്ള രാഹുൽ അകത്ത്. ശശി തരൂരിന്റെ വിമർശനങ്ങൾ ഇങ്ങനെ.

നിലവിൽ ഇന്ത്യൻ ടീമിൽ കെഎൽ രാഹുലിന്റെ സ്ഥാനത്തെ സംബന്ധിച്ചുള്ള സംവാദങ്ങൾ പരക്കെ നടക്കുകയാണ്. മുൻ ഇന്ത്യൻ താരങ്ങൾ പോലും രാഹുലിന്റെ സ്ഥാനം സംബന്ധിച്ചുള്ള വാഗ്വാദത്തിൽ എത്തിച്ചേരുകയുണ്ടായി. രാഹുലിന് വീണ്ടും ഇന്ത്യൻ ടീമിൽ അവസരങ്ങൾ നൽകുന്നതിനെതിരെ ഒരുപാട് പേർ രംഗത്ത് വന്നിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ സഞ്ജു സാംസനെ, ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ പ്രവർത്തകനായ ശശി തരൂർ.

രാഷ്ട്രീയ മാധ്യമപ്രവർത്തകനായ ശേഖറിന്റെ ട്വീറ്റിന് മറുപടി നൽകിയാണ് ശശി തരൂർ തന്റെ പ്രതികരണം അറിയിച്ചത്. വൈകാരികപരമായ തീരുമാനങ്ങൾ എടുക്കാത്തതിനാൽ തന്നെ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലാണെന്നും, എന്നാൽ 2017 മുതൽ ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിട്ടും 49 ടെസ്റ്റുകളിൽ നിന്ന് 25 റൺസ് മാത്രം ശരാശരി നേടിയിട്ടുള്ള കെ എൽ രാഹുലിന് വീണ്ടും അവസരങ്ങൾ നൽകുന്നത് ഇന്ത്യയെ മോശമായി ബാധിക്കുമെന്നുമായിരുന്നു ശേഖറിന്റെ ട്വീറ്റ്. ഒരു വശത്ത് ഗിൽ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ശേഖർ തന്റെ ടീറ്റിൽ രേഖപ്പെടുത്തുകയുണ്ടായി.

sanjusamson ap three four

ഇതിനെതിരയായിരുന്നു ശശി തരൂർ ഒരു ഉഗ്രൻ മറുപടി നൽകിയത്. ശശി തരൂർ ഇങ്ങനെയാണ് പറഞ്ഞത്.-“സഞ്ജു സാംസന്റെ കാര്യത്തിൽ നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? 76 റൺസ് ഏകദിനങ്ങളിൽ ശരാശരിയുണ്ടായിട്ടും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കുകയാണ് ഉണ്ടായത്. മികച്ച പ്രവർത്തനങ്ങൾ നടത്താത്തവർക്ക് അവസരം നൽകുന്നത് നല്ലതു തന്നെയാണ്. പക്ഷേ കഴിവുള്ളവരെ ഇത്തരത്തിൽ മാറ്റിനിർത്തരുത്. “- ശശി തരൂർ പറഞ്ഞു.

ശശി തരൂരിന്റെ ഈ പ്രതികരണത്തിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിലടക്കം ലഭിച്ചിരിക്കുന്നത്. മുൻപും സഞ്ജുവിനായി ശശിതരൂർ ഇത്തരത്തിൽ രംഗത്ത് വന്നിരുന്നു. 2023ൽ 50 ഓവർ ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സഞ്ജുവിനെ വീണ്ടും ഇന്ത്യ ഒഴിവാക്കുന്നതിനെതിരെ വലിയ രീതിയിൽ പ്രക്ഷോഭങ്ങൾ ഉയർന്നിട്ടുണ്ട്.

Previous article16 കോടിയ്ക്ക് വില കൽപിക്കാതെ സ്റ്റോക്സ്!! ചെന്നൈയ്ക്ക് കിട്ടിയത് എട്ടിന്റെ പണി!!
Next articleപുതിയ നായകനെ പ്രഖ്യാപിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്.