അതിവേഗ സെഞ്ചുറിയുമായി സർഫറാസ്. ഇന്ത്യയെ രക്ഷിച്ച കന്നി സെഞ്ച്വറി.

20241019 100421

ബാംഗ്ലൂർ ടെസ്റ്റ് മത്സരത്തിൽ ന്യൂസിലാൻഡിന് മേൽ ആറാടി സർഫറാസ് ഖാൻ. തന്റെ അന്താരാഷ്ട്ര ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ച്വറി നേടിയാണ് സർഫറാസ് ഇന്ത്യയ്ക്കായി വെടിക്കെട്ട് തീർത്തത്. എല്ലാത്തരത്തിലും മികച്ച ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ സർഫറാസ് കാഴ്ചവെച്ചത്.

കേവലം 110 പന്തുകളിൽ നിന്ന് തന്നെ ടെസ്റ്റ് സെഞ്ച്വറി പൂർത്തീകരിക്കാൻ സർഫറാസിന് സാധിച്ചു. സർഫറാസിന്റെ ഈ മികച്ച ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ ഇന്ത്യയെ കൈപിടിച്ചു കയറ്റിയത്. മത്സരത്തിൽ കോഹ്ലിക്കൊപ്പം ചേർന്ന മികച്ച കൂട്ടുകെട്ടായിരുന്നു സർഫറാസ് മൂന്നാം ദിവസം കെട്ടിപ്പടുത്തത്.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്താണ് സർഫറാസ് ഖാൻ ക്രീസിലെത്തിയത്. നേരിട്ട ആദ്യ ബോൾ മുതൽ ഒരു ഏകദിന ശൈലിയിലാണ് സർഫറാസ് കളിച്ചത്. യാതൊരു തരത്തിലും പൂർണമായ പ്രതിരോധത്തിലേക്ക് പോകാൻ സർഫറാസ് തയ്യാറായിരുന്നില്ല.

കൃത്യമായി റിസ്ക്കുകൾ എടുത്താണ് സർഫറാസ് തന്റെ ഇന്നിംഗ്സ് മുൻപോട്ടു കൊണ്ടുപോയത്. തന്റെ നാലാമത്തെ ടെസ്റ്റ് മത്സരം കളിക്കുന്ന സർഫറാസ് അതിവേഗത്തിൽ തന്നെ നാലാമത്തെ അർധ സെഞ്ച്വറിയും സ്വന്തമാക്കി. വിരാട് കോഹ്ലിയെ കൂട്ടുപിടിച്ച് ഇന്ത്യൻ സ്കോർ ചലിപ്പിക്കാൻ താരത്തിന് സാധിച്ചു.

Read Also -  തിരിച്ചടിച്ച് ഇന്ത്യ. കോഹ്ലിയ്ക്കും രോഹിതിനും സർഫറാസിനും 50. നാലാം ദിവസം നിർണായകം..

മൂന്നാം ദിവസത്തെ മികച്ച ബാറ്റിംഗ് പ്രകടനം നാലാം ദിവസവും സർഫറാസ് ആവർത്തിക്കുകയായിരുന്നു. കൃത്യമായ രീതിയിൽ ഗ്യാപ്പുകൾ കണ്ടെത്തി ബൗണ്ടറികൾ നേടാൻ സർഫറാസിന് സാധിച്ചു. മത്സരത്തിൽ 110 പന്തുകളിൽ നിന്നാണ് സർഫറാസ് തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്. സർഫറാസിന്റെ ഇന്നിങ്സിൽ 13 ബൗണ്ടറികളും 3 സിക്സറുകളും ഉൾപ്പെട്ടു.

സെഞ്ചുറി നേടിയതിന് ശേഷം വലിയ ആഘോഷമാണ് മൈതാനത്ത് സർഫറാസ് നടത്തിയത്. ആഭ്യന്തര ക്രിക്കറ്റിൽ ഏറെനാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സർഫറാസിന് സാധിച്ചിരുന്നു. വലിയ കാത്തിരിപ്പിന് ശേഷമാണ് താരം ഇന്ത്യൻ ടീമിലേക്ക് എത്തിയത്.

മത്സരത്തിൽ ഇന്ത്യയെ കൈപിടിച്ചു കയറ്റാൻ സർഫറാസിന്റെ ഈ ഏകദിന സ്റ്റൈൽ ഇന്നിങ്സിന് സാധിച്ചിട്ടുണ്ട്. ന്യൂസിലാൻഡിന്റെ ആദ്യ ഇന്നിങ്സ് സ്കോർ ഇന്ത്യ മറികടക്കുമെന്ന് ഉറപ്പുവരുത്തിയത് സർഫറാസിന്റെ പ്രകടനമാണ്. നിലവിൽ ന്യൂസിലാൻഡിന്റെ ആദ്യ ഇന്നിംഗ്സ് സ്കോർ മറികടക്കാൻ ഇന്ത്യയ്ക്ക് 50 റൺസ് കൂടിയെ ആവശ്യമുള്ളൂ. അതിനാൽ തന്നെ ഇന്നിംഗ്സ് പരാജയം ഇന്ത്യ ഇതിനോടകം ഒഴിവാക്കിയിട്ടുണ്ട്. ഇനി രണ്ടാം ഇന്നിങ്സിൽ ഒരു മികച്ച ലീഡ് അതിവേഗത്തിൽ സ്വന്തമാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

Scroll to Top