മര്യാദക്ക് കളിച്ചോ. അല്ലെങ്കില്‍ പുറത്തു പോവേണ്ടി വരും.

GFLk6SqboAAJ3gM scaled

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം വിശാഖപട്ടണത്താണ് നടക്കുന്നത്. ആദ്യ മത്സരം പരാജയപ്പെട്ട ഇന്ത്യ പരമ്പരയില്‍ പിന്നിലാണ്. രണ്ടാം മത്സരത്തിനു മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

രവീന്ദ്ര ജഡേജയും കെല്‍ രാഹുലും പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. ഇവര്‍ക്ക് പകരമായി വാഷിംഗ്ടണ്‍ സുന്ദര്‍, സൗരഭ് കുമാര്‍, സര്‍ഫറാസ് ഖാന്‍ എന്നിവരെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയട്ടുണ്ട്. യുവതാരമായ രജത് പഠിതാറും പ്ലേയിങ്ങ് ഇലവനിലേക്കുള്ള മത്സരത്തിനുണ്ട്.

ഇപ്പോഴിതാ സര്‍ഫറാസ് ഖാന് ഉപദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഇംഗ്ലണ്ട് പരമ്പരയിലെ അവസരം പരമാവധി പ്രയോജനപ്പെടുത്തണം എന്നാണ് തന്‍റെ യൂട്യൂബ് ചാനലിലൂടെ ഭാജി ആവശ്യപ്പെട്ടത്.

GFLmNajbAAAiHhg

“സർഫറാസ് ഖാൻ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടിവരും, കാരണം വിരാട് കോഹ്‌ലി തിരിച്ചെത്തുമ്പോൾ ആരെങ്കിലും പുറത്ത് പോകേണ്ടിവരും. അതിനാൽ, ഈ അവസരം പാഴാക്കാൻ അദ്ദേഹത്തിന് കഴിയില്ല. ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം വളരെ കഠിനാധ്വാനം ചെയ്യുകയും ധാരാളം റൺസ് നേടുകയും ചെയ്തട്ടുണ്ട്. ഹർഭജൻ പറഞ്ഞു.

രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് വളരെ ദുര്‍ബലമാണെന്ന് ഹര്‍ഭജന്‍ ചൂണ്ടികാട്ടി. രോഹിത് ശര്‍മ്മ കഴിഞ്ഞാല്‍ സ്ക്വാഡില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിരിക്കുന്നത് അശ്വിനാണെന്ന് ഭാജി കൂട്ടിചേര്‍ത്തു.

Read Also -  "സഞ്ജു ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാവും", അന്ന് ഗംഭീർ പറഞ്ഞു. പക്ഷേ ഇന്ന് സഞ്ജുവിനെ ഗംഭീർ ഒഴിവാക്കി.
Scroll to Top