റണ്ണൗട്ടായതില്‍ സര്‍ഫ്രാസ് ഖാന്‍റെ പ്രതികരണം ഇങ്ങനെ. ജഡേജക്ക് നന്ദി പറഞ്ഞ് യുവതാരം

ടെസ്റ്റ് ക്രിക്കറ്റിൽ ഒരു തകര്‍പ്പന്‍ അരങ്ങേറ്റമാണ് സർഫറാസ് ഖാൻ നടത്തിയത്. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ 66 പന്തില്‍ 62 റണ്‍സാണ് സര്‍ഫറാസ് ഖാന്‍ സ്കോര്‍ ചെയ്തതത്. നിർഭാഗ്യവശാൽ, രവീന്ദ്ര ജഡേജയുമായുള്ള ആശയവിനിമയത്തിലെ അപാകതയെ തുടർന്ന് അവസാന സെഷനിൽ സര്‍ഫറാസ് റണ്ണൗട്ടായി.

മത്സരത്തിനു ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ ഇതിനെ പറ്റി സര്‍ഫറാസ് ഖാനോട് ചോദിച്ചു. എന്നാല്‍ പക്വതയാര്‍ന്ന മറുപടിയാണ് സര്‍ഫറാസ് ഖാന്‍ നല്‍കിയത്.

“തെറ്റായ ആശയവിനിമയം മത്സരത്തിന്‍റെ ഭാഗമാണ്. ഈ കാര്യങ്ങൾ സംഭവിക്കും,” വാർത്താ സമ്മേളനത്തിൽ സർഫറാസ് ഈ സംഭവത്തെക്കുറിച്ച് പറഞ്ഞു. അതേ സമയം അരങ്ങേറ്റ മത്സരത്തില്‍ തന്നെ സഹായിച്ച ജഡേജയോട് സര്‍ഫറാസ് ഖാന്‍ നന്ദി പറഞ്ഞു.

“ജഡേജ ഈ എന്നെ ഇന്നിംഗ്‌സിലൂടെ നയിക്കുകയായിരുന്നു. കുറച്ച് സമയം ക്രീസിൽ ചിലവഴിക്കാൻ പറഞ്ഞു, റണ്ണുകൾ പിന്നാലെ വരുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം എൻ്റെ അടുത്ത് വന്ന് തെറ്റ് പറ്റി പോയി എന്ന് പറഞ്ഞു. ഞാന്‍ ഓക്കെയാണെന്ന് പറഞ്ഞു,” സർഫറാസ് വെളിപ്പെടുത്തി.

തൻ്റെ പിതാവിൻ്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു. ഇന്ത്യയ്‌ക്കായി ടെസ്റ്റ് കളിക്കണമെന്ന് തൻ്റെ പിതാവ് സ്വപ്നം കണ്ടിരുന്നെങ്കിലും അത് പൂർത്തീകരിക്കപ്പെട്ടില്ലെന്ന് സർഫറാസ് വെളിപ്പെടുത്തി. ആറാം വയസ്സിൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയെന്നും അച്ഛൻ്റെ സ്വപ്നം സാക്ഷാത്കരിക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും ബാറ്റർ കൂട്ടിച്ചേർത്തു.

ടെസ്റ്റ് മത്സരത്തിൻ്റെ ഒന്നാം ദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ആറാം നമ്പറിലാണ് സര്‍ഫറാസ് ബാറ്റിംഗിനെത്തിയത്. “ഞാൻ നാല് മണിക്കൂറോളം പാഡ് അപ്പ് ചെയ്ത് ഇരുന്നു. ഇന്ത്യൻ ടീമിലേക്കുള്ള എൻ്റെ യാത്രയിൽ ഞാൻ വളരെ ക്ഷമയോടെയാണ് പെരുമാറിയത്. അത് കുറച്ചു നേരം കൂടി കാത്തിരുന്നു എന്ന് കരുതി ഒന്നും സംഭവിക്കില്ലാ.” സർഫറാസ് പറഞ്ഞു.

Previous articleഅതെന്‍റെ തെറ്റായിരുന്നു. പരസ്യമായി പറഞ്ഞ് രവീന്ദ്ര ജഡേജ.
Next articleതകർപ്പൻ സെഞ്ച്വറി. ഷെയ്ൻ വോണും വെട്ടോറിയും അടങ്ങുന്ന എലൈറ്റ് ക്ലബ്ബിൽ ഇനി ജഡേജയും.