“വാങ്കഡെ ഗ്യാലറികൾ ഞങ്ങൾ ഇന്ന് നിശബ്ദമാക്കും”.. ഇന്ത്യയെ തോല്‍പ്പിക്കുമെന്ന സൂചന നൽകി സാന്റ്നർ.

F LeeQAbEAAyIZ7 scaled

ഏകദിന ലോകകപ്പ് അതിന്റെ ആവേശ പോരാട്ടത്തിലേക്ക് കടക്കുകയാണ്. ലോകകപ്പിന്റെ ആദ്യ സെമി ഫൈനലിൽ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളികൾ. 2023 ലോകകപ്പിന്റെ ലീഗ് ഘട്ടത്തിൽ 9 മത്സരങ്ങളും വിജയിച്ച ശേഷമാണ് ഇന്ത്യ സെമിഫൈനലിൽ കളിക്കാൻ ഇറങ്ങുന്നത്. എന്നാൽ മറുവശത്ത് ന്യൂസിലാൻഡ് ഇന്ത്യയ്ക്ക് സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്.

ഇതുവരെ ഐസിസി ഇവന്റുകളിൽ കേവലം 4 മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യയ്ക്ക് ന്യൂസിലാൻഡിന്മേൽ വിജയിക്കാൻ സാധിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത്തവണയും ഒരു ആവേശ പോരാട്ടം തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മത്സരത്തിലെ തങ്ങളുടെ പ്രതീക്ഷകൾ പങ്കുവെച്ച് സംസാരിക്കുകയാണ് ന്യൂസിലാൻഡ് താരം മിച്ചൽ സാന്റ്നർ ഇപ്പോൾ.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഒത്തുകൂടുന്ന ആരാധകരെ നിശബ്ദരാക്കാൻ തങ്ങൾക്ക് സാധിക്കും എന്നാണ് മിച്ചൽ സാന്റ്നർ പറയുന്നത്. “മുംബൈയിലെ ഗ്യാലറികളിൽ നിശബ്ദത ഉണ്ടാക്കാൻ ഞങ്ങൾക്ക് സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ശേഷം മത്സരത്തിൽ പൂർണ്ണമായ ആധിപത്യം സ്ഥാപിക്കാനും ഞങ്ങൾക്ക് സാധിക്കും. ആദ്യം ഞങ്ങൾ പിച്ചിൽ ശ്രദ്ധിക്കുകയും, അതിനുശേഷം എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുകയും ചെയ്യും. എന്നിരുന്നാലും ഇന്ത്യയുടെ ആദ്യ 6-7 ബാറ്റർമാർ അപകടകാരികളാണ് എന്ന് ഞങ്ങൾക്കറിയാം. ഈ ബാറ്റർമാരുടെ ആക്രമണം ചെറുക്കണമെങ്കിൽ വിക്കറ്റുകൾ സ്വന്തമാക്കുക തന്നെ ചെയ്യണം. ആദ്യ ഓവറുകളിൽ തന്നെ വിക്കറ്റ് സ്വന്തമാക്കിയാൽ അത് മത്സരത്തിൽ ഞങ്ങൾക്ക് മേൽക്കോയ്മ നൽകും.”- സാന്റ്നർ പറയുന്നു.

Read Also -  കഴിഞ്ഞ 4 വർഷങ്ങളിൽ ബാബറിന്റെ ക്യാപ്റ്റൻസിയിൽ ഒരു മാറ്റവുമില്ല. ശുഐബ് മാലിക് പറയുന്നു.

2019 ഏകദിന ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ നിമിഷത്തെ പറ്റിയും സാന്റ്നർ സംസാരിക്കുകയുണ്ടായി. “അത് ഞങ്ങളെ സംബന്ധിച്ച് വലിയ നിർണായകമായ ഒരു മത്സരമായിരുന്നു. ഒരു അവിശ്വസനീയമായ തുടക്കം തന്നെയാണ് മത്സരത്തിൽ ഞങ്ങൾക്ക് ലഭിച്ചത്.അന്ന് മാഞ്ചസ്റ്ററിൽ ഒത്തുകൂടിയിരുന്ന ആരാധകരെ നിശബ്ദരാക്കാൻ സാധിച്ചു.

എന്നാൽ ശേഷവും ഇന്ത്യ മത്സരത്തിൽ സജീവമായി ഉണ്ടായിരുന്നു. മത്സരത്തിൽ മഹേന്ദ്ര സിംഗ് ധോണി എനിക്കെതിരെ ഒരു തകർപ്പൻ സിക്സർ നേടി. അതെന്നെ അത്ഭുതപ്പെടുത്തി. ഇന്ത്യ മത്സരത്തിൽ വിജയിക്കുമെന്നാണ് ആരാധകരാടക്കം ആ സമയത്ത് ചിന്തിച്ചിരുന്നത്. എന്നാൽ ധോണിയുടെ ആ റൺഔട്ട് മത്സരഫലത്തെ വലിയ രീതിയിൽ നിർണയിച്ചു. അങ്ങനെ ആരാധകരെ വീണ്ടും നിശബ്ദരാക്കാൻ ഞങ്ങൾക്ക് സാധിച്ചു.”- സാന്റ്നർ കൂട്ടിച്ചേർക്കുന്നു.

നൊക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ് ന്യൂസിലാൻഡ് ഉയർത്തിയിട്ടുള്ളത്. ഇതുവരെ 3 മത്സരങ്ങളാണ് ഇന്ത്യ ന്യൂസിലാൻഡിനെതിരെ ലോകകപ്പ് നോകൗട്ടുകളിൽ കളിച്ചിട്ടുള്ളത്. എന്നാൽ ഒരു മത്സരത്തിൽ പോലും വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. എന്നിരുന്നാലും നിലവിൽ ഏറ്റവും മികച്ച ഫോമിലുള്ള ടീം ഇന്ത്യ തന്നെയാണ്.

മികച്ച പേസർമാരും മികച്ച ബാറ്റർമാരും ഇന്ത്യക്കായി അണിനിരക്കുമ്പോൾ ന്യൂസിലാൻഡ് വിജയത്തിനായി വിഷമിക്കും എന്ന കാര്യത്തിൽ സംശയമില്ല. മറുവശത്ത് ഒരുപാട് പ്രതീക്ഷകളുമായാണ് ഇന്ത്യൻ ടീം മൈതാനത്ത് ഇറങ്ങുന്നത്.

Scroll to Top