ചാമ്പ്യൻസ് ട്രോഫിയിൽ ഇവരെ ഇന്ത്യ ഒഴിവാക്കും. സഞ്ജുവും ജഡേജയുമടക്കം 5 പേർ.

20240714 195341 scaled

ലോകകപ്പിലെ അത്യുഗ്രൻ വിജയത്തിന് ശേഷം സിംബാബ്വെയ്ക്കെതിരായ 5 ട്വന്റി20 മത്സരങ്ങൾ അടങ്ങിയ പരമ്പര ഇന്ത്യ കളിക്കുകയുണ്ടായി. യുവതാരങ്ങൾ അണിനിരന്ന പരമ്പരയിൽ 4-1 എന്ന നിലയിൽ വിജയം സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു. ശേഷം ഇപ്പോൾ ശ്രീലങ്കൻ പര്യടനത്തിന് തയ്യാറാവുകയാണ് ഇന്ത്യൻ ടീം.

2025 ചാമ്പ്യൻസ് ട്രോഫി ലക്ഷ്യം വെച്ചാണ് ഇന്ത്യ ഇപ്പോൾ തങ്ങളുടെ ടീം കെട്ടിപ്പടുക്കുന്നത്. പാക്കിസ്ഥാനിൽ അടുത്തവർഷം തുടക്കത്തിൽ നടക്കുന്ന ടൂർണമെന്റിൽ ഒരുപാട് യുവതാരങ്ങൾക്ക് അവസരം ലഭിക്കും എന്നാണ് കരുതുന്നത്. എന്നിരുന്നാലും ശ്രീലങ്കയ്ക്ക് എതിരായ പര്യടനനത്തിൽ നിന്ന് ഇന്ത്യ ചില പ്രധാന താരങ്ങളെ മാറ്റി നിർത്തുകയുണ്ടായി. ഇവർക്കൊക്കെയും ചാമ്പ്യൻസ് ട്രോഫിയിൽ അവസരങ്ങൾ ലഭിക്കാൻ സാധ്യതകൾ വിരളമാണ്. 2025 ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഒഴിവാക്കാൻ സാധ്യതയുള്ള 5 താരങ്ങളെ പരിശോധിക്കാം.

  1. രവീന്ദ്ര ജഡേജ

ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് 2025 ചാമ്പ്യൻസ് ട്രോഫി നഷ്ടമാവും എന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയുടെ ഏകദിന പദ്ധതിയിൽ ജഡേജ ഇല്ല. ട്വന്റി20 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച അക്ഷർ പട്ടേലിനെ ജഡേജയ്ക്ക് പകരം ചാമ്പ്യൻസ് ട്രോഫിയിൽ ഉൾപ്പെടുത്താനാണ് ഇന്ത്യൻ ടീമിന്റെ ശ്രമം. നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന താരം കൂടിയാണ് അക്ഷർ പട്ടേൽ.

  1. സഞ്ജു സാംസൺ

ഇന്ത്യൻ ടീമിൽ എന്നും നിർഭാഗ്യങ്ങൾ മാത്രം നേരിട്ടുള്ള താരമാണ് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. ഇന്ത്യയുടെ സിംബാബ്വെയ്ക്കെതീരായ ട്വന്റി20 പരമ്പരയിൽ സഞ്ജു സാംസൺ കളിക്കുകയുണ്ടായി. തനിക്ക് ലഭിച്ച അവസരം വളരെ മികച്ച രീതിയിൽ സഞ്ജു പരമ്പരയിൽ ഉപയോഗിച്ചിരുന്നു. അതിനാൽ തന്നെ ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഏകദിന ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കുകയാണ് ഉണ്ടായത്. 2025 ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യ സഞ്ജുവിനെ ഒഴിവാക്കും എന്ന് ഇതോടെ ഏകദേശം ഉറപ്പായിട്ടുണ്ട്.

  1. യുസ്വേന്ദ്ര ചഹൽ
Read Also -  സിക്സർ അടിച്ച് ട്രിപിൾ സെഞ്ച്വറി നേടരുത് എന്ന് സച്ചിൻ. വക വയ്ക്കാതെ സേവാഗ്. സംഭവം ഇങ്ങനെ.

ഇന്ത്യയുടെ ഏറ്റവും മികച്ച ട്വന്റി20 സ്പിന്നറാണ് ചഹൽ. പക്ഷേ 2025 ചാമ്പ്യൻസ് ട്രോഫിയിൽ ചഹലിനെ ഇന്ത്യ പരിഗണിക്കാൻ സാധ്യത വളരെ കുറവാണ്. നിലവിൽ ഇന്ത്യയുടെ സ്പിന്നർമാരായ അക്ഷർ പട്ടേൽ, കുൽദീവ് യാദവ് എന്നിവർ മികച്ച ഫോമിലാണ് കളിക്കുന്നത്. 2024 ട്വന്റി20 ലോകകപ്പിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ഇരു സ്പിന്നർമാർക്കും സാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ചാമ്പ്യൻസ് ട്രോഫിയിൽ ചാഹലിനെ ഇന്ത്യ ഉൾപ്പെടുത്താനുള്ള സാധ്യത വിരളമാണ്.

  1. ഋതുരാജ് ഗെയ്ക്വാഡ്

സഞ്ജുവിനെപ്പോലെ തന്നെ നിർഭാഗ്യങ്ങൾ വേട്ടയാടുന്ന മറ്റൊരു താരമാണ് ഋതുരാജ്. ഇന്ത്യയുടെ സിംബാബ്വേയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഋതുരാജിന് അവസരം ലഭിച്ചിരുന്നു. തനിക്ക് ലഭിച്ച അവസരം നന്നായി ഉപയോഗിക്കാനും ഋതുരാജിന് സാധിച്ചു. ഋതുരാജിന്റെ ഇന്നിംഗ്സുകൾ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.

മുൻപ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണ മെഡൽ ലഭിച്ചപ്പോൾ ടീമിന്റെ നായകനായിരുന്നു ഋതുരാജ്. എന്നാൽ ഇപ്പോൾ ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ഏകദിന ട്വന്റി20 പരമ്പരകളിൽ നിന്ന് ഋതുരാജിനെ മാറ്റി നിർത്തിയിരിക്കുകയാണ്. അതിനർത്ഥം രോഹിത് ശർമ, ശുഭമാൻ ഗിൽ, ജയസ്‌വാൾ എന്നിവരാണ് 2025 ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ ചോയിസ് ഓപ്പണർമാർ എന്നതാണ്.

  1. ഇഷാൻ കിഷൻ

2024 ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യക്കായി അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാൻ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന് സാധിച്ചിട്ടില്ല. റിഷാഭ് പന്ത്, രാഹുൽ എന്നിവർ ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലൂടെ ടീമിലേക്ക് തിരിച്ചുവരികയാണ്. അതിനാൽ 2025 ചാമ്പ്യൻസ് ട്രോഫിയിൽ ഇഷാൻ കിഷന് യാതൊരുവിധ സാധ്യതകളും ഉയരുന്നില്ല.

Scroll to Top