‘വലിയ അവസരമാണ് അവൻ നശിപ്പിച്ചത്’ സഞ്ജുവിന്റെ പ്രകടനത്തെ വിലയിരുത്തി പാർഥിവ്.

F3a9EDrboAAsryc

വലിയ പ്രതീക്ഷകളോടെയായിരുന്നു മലയാളി താരം സഞ്ജു സാംസൺ വെസ്റ്റിൻഡീസ് പര്യടനത്തിനിറങ്ങിയത്. ഏകദിന ട്വന്റി20 സ്ക്വാഡുകളിൽ ഇടംപിടിച്ച സഞ്ജു തനിക്ക് ലഭിച്ച അവസരങ്ങൾ ഏറ്റവും മികച്ച രീതിയിൽ വിനിയോഗിക്കുമെന്ന് എല്ലാവരും കരുതി. ഏകദിന പരമ്പരയിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കാനും സഞ്ജുവിന് സാധിച്ചിരുന്നു.

എന്നാൽ ട്വന്റി20 മത്സരങ്ങളിലേക്ക് വന്നപ്പോൾ സഞ്ജു തീർത്തും പരാജയമായി മാറി. ഏകദിന ലോകകപ്പടക്കമുള്ള വലിയ ടൂർണമെന്റുകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ സഞ്ജുവിനെ സംബന്ധിച്ച് വളരെ നിർണായകമായ പരമ്പര തന്നെയായിരുന്നു വിൻഡീസിൽ നടന്നത്. എന്നാൽ നിരാശയായിരുന്നു ഫലം.

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ 30 റൺസ് ശരാശരിയിൽ 60 റൺസ് സഞ്ജു സാംസൺ നേടുകയുണ്ടായി. എന്നാൽ ട്വന്റി20യിലേക്ക് വന്നപ്പോൾ 5 മത്സരങ്ങളിൽ നിന്ന് കേവലം 32 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത്. ഈ മോശം പ്രകടനത്തിനുശേഷം സഞ്ജു സാംസണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ.

അടുത്ത വർഷം ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സഞ്ജുവിന് മുൻപിലേക്ക് വന്ന വലിയൊരു അവസരമായിരുന്നു വിൻഡീസ് പര്യടനം എന്നാണ് പാർഥിവ് പറയുന്നത്. ഇത് വേണ്ടരീതിയിൽ ഉപയോഗിക്കാൻ സഞ്ജുവിന് സാധിച്ചില്ല എന്നും പാർഥിവ് പറഞ്ഞു.

Read Also -  സൂര്യയെ നായകനാക്കിയത് ഗംഭീറിന്റെ ആ ഡിമാൻഡ്. ആവശ്യപെട്ടത് ഒരേ ഒരു കാര്യം മാത്രം.

“അവസാന മത്സരത്തിൽ തിലക് വർമ പുറത്തായ ശേഷമായിരുന്നു സഞ്ജു സാംസൺ ക്രീസിലെത്തിയത്. അയാൾ അയാളുടേതായ സമയം ചിലവഴിച്ചു. ആ സമയത്ത് ക്രീസിൽ സെറ്റിൽ ചെയ്തിരുന്നെങ്കിൽ മികച്ച ഒരു അവസരം തന്നെയായിരുന്നു സഞ്ജുവിന് മുൻപിൽ ഉണ്ടായിരുന്നത്. നമ്മൾ മുൻപിലേക്ക് വന്ന് മികച്ച പ്രകടനം പുറത്തെടുത്ത് ടീമിനെ വിജയത്തിൽ എത്തിക്കേണ്ട സമയം തന്നെയായിരുന്നു അത്. എന്നാൽ സഞ്ജു സാംസന് അതിന് സാധിക്കാതെ വന്നു.”- പാർഥിവ് പറയുന്നു.

ഇതോടൊപ്പം സൂര്യകുമാർ യാദവിന്റെ ട്വന്റി20 പരമ്പരയിലെ പ്രകടനത്തെയും പാർഥിവ് പ്രശംസിക്കുകയുണ്ടായി. അവസാന മത്സരത്തിൽ 45 പന്തുകൾ നേരിട്ട സൂര്യ 61 റൺസാണ് നേടിയത്. “സൂര്യകുമാർ യാദവ് എന്താണോ അതുതന്നെയാണ് സൂര്യകുമാർ ആ സീരീസിലുടനീളം കാഴ്ചവച്ചത്.

ട്വന്റി20 ഫോർമാറ്റിൽ അയാൾ മിസ്റ്റർ കൺസിസ്റ്റന്റ് ആണ്. ട്വന്റി20 ക്രിക്കറ്റിൽ സ്ഥിരത പുലർത്തുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. പക്ഷേ സൂര്യകുമാർ അത് വളരെ കാലമായി ആവർത്തിക്കുകയാണ്.”- പട്ടേൽ കൂട്ടിച്ചേർത്തു.

Scroll to Top