റെക്കോർഡുകൾ മറികടന്ന് സഞ്ജു ഷോ. വേഗമേറിയ സെഞ്ചുറികളിൽ രണ്ടാം സ്ഥാനത്ത്.

GZsqBGaXQA4nQ6X scaled

ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ചുറിയാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ച വെച്ചിരിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ 7 പന്തുകളിൽ 10 റൺസ് നേടി സഞ്ജു സാംസൺ പുറത്തായിരുന്നു. ഇതിന് ശേഷം മുൻ താരങ്ങൾ അടക്കം സഞ്ജുവിനെ വിമർശിച്ച് രംഗത്തെത്തി.

പക്ഷേ മൂന്നാം മത്സരത്തിൽ എല്ലാ വിമർശങ്ങൾക്കുമുള്ള മറുപടി ബാറ്റ് കൊണ്ട് നൽകിയിരിക്കുകയാണ് സഞ്ജു. മത്സരത്തിൽ 22 പന്തുകളിൽ നിന്ന് അർധസെഞ്ച്വറി നേടിയ സഞ്ജു 40 പന്തുകളിൽ നിന്ന് തന്റെ സെഞ്ച്വറി പൂർത്തീകരിക്കുകയുണ്ടായി. ഈ സെഞ്ച്വറിയോടെ തകർപ്പൻ റെക്കോർഡുകളാണ് സഞ്ജു മറികടന്നിരിക്കുന്നത്.

ഇന്ത്യയ്ക്കായി ഒരു ട്വന്റി20 മത്സരത്തിൽ ഏറ്റവും വേഗതയിൽ സെഞ്ച്വറി സ്വന്തമാക്കുന്ന രണ്ടാമത്തെ താരമായി മാറാൻ സഞ്ജുവിന് സാധിച്ചു. ഇന്ത്യയ്ക്കായി ട്വന്റി20കളിൽ 35 പന്തുകളിൽ സെഞ്ച്വറി സ്വന്തമാക്കിയ രോഹിത് ശർമയാണ് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്. ശേഷമാണ് സഞ്ജു ഇപ്പോൾ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചത്. ഇന്ത്യക്കായി 45 പന്തുകളിൽ സെഞ്ച്വറി സ്വന്തമാക്കിയ സൂര്യകുമാർ യാദവ് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. 46 പന്തുകളിൽ ഇന്ത്യക്കായി സെഞ്ച്വറി നേടിയ അഭിഷേക് ശർമയും കെഎൽ രാഹുലുമാണ് ലിസ്റ്റിൽ നാലാം സ്ഥാനത്തുള്ളത്. എന്തായാലും ഈ ലിസ്റ്റിൽ ഒരു വമ്പൻ കുതിച്ചുചാട്ടം ആണ് സഞ്ജു ഉണ്ടാക്കിയിരിക്കുന്നത്.

Read Also -  ന്യൂസിലന്‍റിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

ഇന്ത്യയുടെ ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു നേരിട്ട എല്ലാ ബോളുകളെയും ആക്രമിക്കാനാണ് ശ്രമിച്ചത്. റിഷാദ് എറിഞ്ഞ പത്താം ഓവറിൽ തുടർച്ചയായ 5 പന്തുകളിൽ സിക്സർ സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. ഇതിനു ശേഷമാണ് 40 പന്തിൽ സഞ്ജു തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ സ്ഥിര സാന്നിധ്യമാവാൻ ശ്രമിക്കുന്ന സഞ്ജുവിനെ സംബന്ധിച്ച് ഒരു സുവർണ്ണ നേട്ടമാണ് മത്സരത്തിലെ പ്രകടനത്തിലൂടെ ഉണ്ടായിരിക്കുന്നത്.

മത്സരത്തിൽ 47 പന്തുകളിൽ 111 റൺസാണ് സഞ്ജു സാംസൺ സ്വന്തമാക്കിയത്. 11 ബൗണ്ടറികളും 8 സിക്സറുകളും സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. 236 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിൽ ആയിരുന്നു സഞ്ജുവിന്റെ ഈ വെടിക്കെട്ട്. മാത്രമല്ല ഇന്ത്യയെ ശക്തമായ ഒരു നിലയിൽ എത്തിക്കാനും സഞ്ജുവിന് സാധിച്ചു. രണ്ടാം വിക്കറ്റിൽ നായകൻ സൂര്യകുമാർ യാദവിനോപ്പം ചേർന്ന് ഒരു തട്ടുപൊളിപ്പൻ കൂട്ടുകെട്ട് ആയിരുന്നു സഞ്ജു സാംസൺ മത്സരത്തിൽ കെട്ടിപ്പടുത്തത്. ഇരുവരും ചേർന്ന് 173 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്.

Scroll to Top