വീണ്ടും കേരള നായകനായി സഞ്ജു എത്തുന്നു. കരുത്തുകാട്ടി ഇന്ത്യൻ ടീമിൽ തിരികെയെത്താൻ അവസരം.

sanju and kerala cricket team

2023 സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസനാണ് ഇത്തവണത്തെ ടൂർണമെന്റിൽ കേരള ടീമിനെ നയിക്കുന്നത്. ഈ മാസം 16ന് ആരംഭിക്കുന്ന ടൂർണ്ണമെന്റ് നവംബർ 6നാണ് അവസാനിക്കുന്നത്. സഞ്ജു നായകനായ ടീമിൽ രോഹൻ. എസ്.കുന്നുമ്മലാണ് ഉപനായകൻ. നിലവിൽ ഗ്രൂപ്പ് ബിയിലാണ് കേരളത്തിന്റെ സ്ഥാനം. ഹിമാചൽ പ്രദേശശിന് എതിരെയാണ് കേരളത്തിന്റെ ടൂർണമെന്റിലെ ആദ്യ മത്സരം നടക്കുന്നത്. മുംബൈയിൽ നടക്കുന്ന മത്സരത്തിൽ വിജയം സ്വന്തമാക്കി ടൂർണ്ണമെന്റിൽ മികച്ച ഒരു തുടക്കം നേടാനാണ് കേരളം ടീം ശ്രമിക്കുക.

കേരളത്തിനൊപ്പം ഗ്രൂപ്പ് ബിയിലുള്ള മറ്റു ടീമുകൾ സിക്കിം, അസം, ബീഹാർ, ചണ്ഡീഗഡ്, ഒഡീഷ, സർവീസസ് എന്നിവരാണ്. കർണാടക ടീമിൽ നിന്ന് കേരള ടീമിലേക്കെത്തിയ ശ്രേയസ് ഗോപാൽ ഇത്തവണ കേരളത്തിനായി കളിക്കും. ഇത് കേരളത്തിന് കുറച്ചധികം കരുത്ത് നൽകുന്നുണ്ട്. ഒപ്പം ഓൾറൗണ്ടർ ജലജ് സക്സേനയും ഇത്തവണ കേരള ടീമിലുണ്ട്. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ കേരളത്തിനായി തകര്‍പ്പന്‍ പ്രകടനങ്ങളായിരുന്നു സക്സേന കാഴ്ചവച്ചത്. രഞ്ജി ട്രോഫി സീസണിൽ 50 വിക്കറ്റുകളാണ് ജലജ് നേടിയത്.

See also  അടിയോടടി. പിറന്നത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്കോര്‍

മാത്രമല്ല സഞ്ജു സാംസനെ സംബന്ധിച്ചും വളരെ നിർണായകമായ ഒരു ടൂർണമെന്റ് തന്നെയാണ് ഇത്. ഏഷ്യൻ ഗെയിംസ്, ഏഷ്യ കപ്പ്, ലോകകപ്പ് എന്നീ വലിയ ടൂർണമെന്റുകളിൽ നിന്ന് ഇന്ത്യ സഞ്ജു സാംസനെ ഒഴിവാക്കിയിരുന്നു. അതിനാൽ തന്നെ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്ത് തിരികെ ടീമിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസൺ. ഇതിനായി ടൂർണമെന്റിൽ വളരെ മികച്ച പ്രകടനങ്ങൾ തന്നെ സഞ്ജുവിൽ നിന്ന് ഉണ്ടാവേണ്ടതുണ്ട്. അല്ലാത്തപക്ഷം അടുത്ത ഐപിഎൽ വരെ സഞ്ജുവിന് മറ്റൊരു അവസരത്തിനായി കാത്തിരിക്കേണ്ടി വന്നേക്കും.

ഈ താരങ്ങൾക്കൊപ്പം കേരളത്തിന്റെ സൂപ്പർ സ്റ്റാറുകളായ മുഹമ്മദ് അസറുദ്ദീൻ, സച്ചിൻ ബേബി, വിഷ്ണു വിനോദ്, സിജോ മോൻ ജോസഫ്, വൈശാഖ് ചന്ദ്രൻ, മനു കൃഷ്ണൻ, അബ്ദുൽ ബാസിത്, ബേസിൽ തമ്പി തുടങ്ങിയവരും ഇത്തവണ കേരളത്തിനായി ടീമിൽ അണിനിരക്കുന്നുണ്ട്. അതിനാൽ തന്നെ അതിശക്തമായ ഒരു ടീമുമായിയാണ് കേരളം ഇത്തവണ മൈതാനത്തിറങ്ങുക. വലിയ പ്രതീക്ഷകളാണ് ഇത്തവണയും കേരളത്തിനുള്ളത്.

Scroll to Top