രണ്ട് ടീമുകളുമായി, രണ്ടു പരമ്പരകൾക്കായി, ഒരേസമയം തയ്യാറെടുത്ത് ഇന്ത്യ; സഞ്ജുവിന് അവസരം ലഭിച്ചേക്കും.

മുൻപ് ഇന്ത്യൻ ടീം ഒരേ സമയം രണ്ടു ടീമുകളുമായി രണ്ടു പരമ്പരകൾ കളിച്ചിരുന്നു. ഇന്ത്യൻ ടെസ്റ്റ് ടീം ഇംഗ്ലണ്ടിനെതിരായ പര്യടനത്തിലായപ്പോൾ ട്വൻറി 20 ടീം ശ്രീലങ്കയിൽ പര്യടനം നടത്തിയിരുന്നു. ഇപ്പോഴിതാ അതുപോലെ വ്യത്യസ്ത ഫോർമാറ്റുകളിൽ രണ്ട് ടീമുകളുമായി ഒരേ സമയം രണ്ടു പരമ്പരകൾക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ.

ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ ടീമിൽ അവസരം നിഷേധിക്കപ്പെട്ട മലയാളി താരവും രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസൺ ദേശീയ ടീമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കഴിഞ്ഞതവണത്തെ പര്യടനത്തിനിടെ കോവിഡ് വ്യാപനം മൂലം മാറ്റിവെച്ച ടെസ്റ്റ് മത്സരം കളിക്കാനായി രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഈ മാസം ഇംഗ്ലണ്ടിലേക്ക് പോവുകയാണ്. ഈ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

images 2022 06 04T164753.655


ഈ പര്യടനം നടക്കുന്ന അതേ സമയത്താണ് ഇന്ത്യ – അയർലൻഡ് ട്വൻറി 20 പരമ്പര ഒരുങ്ങുന്നത്. അയർലൻഡിലെ ഡബ്ലിനിൽ ജൂൺ 26,28 എന്നീ തീയതികളിൽ ഇന്ത്യൻ ടീം ട്വൻറി20 പരമ്പര കളിക്കുമ്പോൾ അതേസമയം ലെസ്റ്ററിൽ ലെസ്റ്റർഷെയറിനെതിരെ ഇന്ത്യയുടെ ടെസ്റ്റ് ടീം ചതുർദിന പരിശീലനമത്സരം കളിക്കുന്നുണ്ടാകും. ഈ സാഹചര്യത്തിലാണ് രണ്ടു ടീമുകളെ ഒരേ സമയം അണിനിരത്താൻ സാഹചര്യമൊരുങ്ങുന്നത്. ഈ മത്സരങ്ങൾ കഴിഞ് ഒരാഴ്ച പിന്നിടുമ്പോൾ ഇരുടീമുകളും ഒരിക്കൽ കൂടി ഒരേസമയം വീണ്ടും കളത്തിലിറങ്ങേണ്ടി വരും. ജൂലൈ ഒന്നു മുതൽ അഞ്ചു വരെ ബർമിങ്ഹാമിൽ ആണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരം. ഇതേസമയം ഡർബിഷയറിനെതിരെ ഇന്ത്യയുടെ ട്വൻറി20 പരിശീലന മത്സരത്തിന് ഇറങ്ങും. ആദ്യദിനത്തിലെ ടെസ്റ്റ് മത്സരത്തിലെ കളി പൂർത്തിയായ ശേഷമായിരിക്കും ഇന്ത്യൻ ടീം പരിശീലനമത്സരം കളിക്കുക.

images 2022 06 04T164816.676

അയർലൻഡിനും ഇംഗ്ലണ്ടിനെതിരായ ട്വൻറി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അയർലൻഡിനെതിരായ മത്സരം ഇന്ത്യൻ ടെസ്റ്റ് ടീം താരങ്ങൾക്ക് നഷ്ടമാകമെങ്കിലും ഇംഗ്ലണ്ടിനെതിരായ മത്സരങ്ങൾക്ക് അവർ ഉണ്ടാകും. ദ്രാവിഡിൻ്റെ കീഴിൽ ടെസ്റ്റ് ടീം ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോൾ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുക ദേശീയ ക്രിക്കറ്റ് അക്കാദമി തലവനും മുൻ ഇന്ത്യൻ താരവും ആയ വിവിഎസ് ലക്ഷ്മൺ ആയിരിക്കും എന്നാണ് സൂചന.

Previous articleഈ ലോകകപ്പിൽ പാകിസ്ഥാനെ തോൽപ്പിക്കാൻ ഇന്ത്യയ്ക്ക് പറ്റും; വെളിപ്പെടുത്തലുമായി അക്തർ
Next articleഅദ്ദേഹം എനിക്ക് പിതാവിനെപ്പോലെ. ഗുജറാത്ത് ടൈറ്റന്‍സിലെ അനുഭവങ്ങള്‍ പങ്കുവച്ച് യുവതാരം