❛ക്യാപ്റ്റനെ❜ ക്യാപ്റ്റന്‍ വീഴ്ത്തി ; 14 റണ്‍സുമായി സഞ്ചു സാംസണ്‍ ഫൈനലില്‍ പുറത്തായി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കലാശപോരാട്ടത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ബാറ്റിംഗാണ് തിരഞ്ഞെടുത്തത്. രാജസ്ഥാന്‍ റോയല്‍സ് മാറ്റങ്ങള്‍ ഇല്ലാതെ വന്നപ്പോള്‍ ഗുജറാത്ത് നിരയില്‍ അല്‍സാരി ജോസഫിനു പകരം ലോക്കീ ഫെര്‍ഗൂസന്‍ പ്ലേയിങ്ങ് ഇലവനില്‍ എത്തി.

രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ജോസ് ബട്ട്ലറും യശ്വസി ജയ്സ്വാളും ഓപ്പണ്‍ ചെയ്തപ്പോള്‍, മറു വശത്ത് ഷാമിയും യാഷ് ദയാലും ചേര്‍ന്നാണ് ന്യൂബോള്‍ എറിഞ്ഞത്. തുടര്‍ച്ചയായ ഏഴ് ഡോട്ട് ബോള്‍ നേരിട്ട് തുടങ്ങിയ യശ്വസി ജയ്സ്വാള്‍ (22) ഫോറടിച്ചും സിക്സടിച്ചും തിരിച്ചെത്തിയെങ്കിലും യാഷ് ദയാലിനു ക്യാച്ച് നല്‍കി മടങ്ങി.

28656a05 ae29 4f34 8a97 ff5c39feedae

മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സഞ്ചു സാംസണാണ് എത്തിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഫോറടിച്ചു തുടങ്ങിയ സഞ്ചു സാംസണ്‍, റാഷീദ് ഖാനെ കരുതലോടെയാണ് നേരിട്ടത്. എന്നാല്‍ ടൈം ഔട്ടിനു ശേഷം ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് തന്നെ ബോള്‍ ചെയ്യാന്‍ എത്തി.

3066b1e4 188c 4b38 bcd9 235df62f251d

മറുവശത്ത് ജോസ് ബട്ട്ലര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍, റണ്‍സ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ സഞ്ചുവിന്‍റെ വിക്കറ്റ് നഷ്ടമായി. സഞ്ചുവിന്‍റെ ബൗണ്ടറി ശ്രമം പോയിന്‍റില്‍ സായി കിഷോറിന്‍റെ കൈയ്യില്‍ ഒതുങ്ങി. മത്സരത്തില്‍ 11 പന്തില്‍ 14 റണ്‍സാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ നേടിയത്. സീസണില്‍ 17 മത്സരങ്ങളില്‍ നിന്നായി 458 റണ്‍സാണ് സഞ്ചു നേടിയത്.

Previous articleകിരീടം അവൻ നേടും : വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര
Next articleമുന്നില്‍ നിന്നും നയിച്ച് ഹാര്‍ദ്ദിക്ക് പാണ്ട്യ. രാജസ്ഥാനെ വിറപ്പിച്ച ഗുജറാത്ത് ക്യാപ്റ്റന്‍റെ 4 ഓവറുകള്‍