കിരീടം അവൻ നേടും : വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര

ആരാകും ഐപിൽ പതിനഞ്ചാം സീസണിലെ കിരീടം നേടുക. ക്രിക്കറ്റ്‌ ലോകത്ത് ഇപ്പോൾ സജീവമായ ചോദ്യത്തിനുള്ള ഉത്തരം ഇന്ന് എട്ട് മണിക്ക് ആരംഭിക്കുന്ന ഫൈനൽ മത്സരത്തിന് പിന്നാലെ ലഭിക്കും. എല്ലാവരും വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന ഫൈനൽ മത്സരത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുമ്പോൾ ഈ സീസണിലെ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് കിരീടത്തിനായി പോരാടുക. കന്നി കിരീടമാണ് ഗുജറാത്തിന്റെ ലക്ഷ്യമെങ്കിൽ പതിനാല് വർഷങ്ങൾക്ക് ശേഷം ഐപിൽ കിരീടമാണ് രാജസ്ഥാന്‍റെ ആഗ്രഹം.

അതേസമയം ആരാകും ഫൈനലിൽ ജയം നേടി കിരീടം സ്വന്തമാക്കുകയെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര. ഫൈനലിൽ രണ്ട് ടീമും വാശി നിറഞ്ഞ പോരാട്ടം കാഴ്ചവെക്കാനാണ് എല്ലാ സാധ്യതകളും കാണുന്നതെന്ന് പറഞ്ഞ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ഫൈനലിൽ ജയിച്ച് രാജസ്ഥാൻ റോയൽസ് ടീം കിരീടം നേടാനാണ് സാധ്യതകളെന്നും വിശദമാക്കി.

ecc0a76e fb84 4635 be6e f720e6d8fe96

“ഈ കളിയിൽ രണ്ട് ക്യാപ്റ്റൻമാരുടെ പ്രകടനവും നിർണായകമാണ്. ഒരാൾ ആദ്യമായി ഒരു ഐപിൽ ടീമിനെ നയിക്കുമ്പോൾ മറ്റൊരാൾ ഇന്ത്യൻ ടീമിൽ പോലും ഭാഗമല്ലാത്ത മറ്റൊരു താരമാണ്. ഇരുവർക്കും ഈ മത്സരം അതിനാൽ തന്നെ സ്വയം തെളിയിക്കേണ്ട മത്സരമാണ്.

a3133a9f ee3f 4a53 847a 79cef60e08ff

എന്റെ വിശ്വാസം രാജസ്ഥാൻ റോയൽസ് ടീം അവരുടെ രണ്ടാം കിരീടം നേടുമെന്ന് തന്നെയാണ്.” ചോപ്ര നിരീക്ഷിച്ചു ഒപ്പം രാജസ്ഥാൻ റോയൽസ് സ്പിന്നർ ചാഹൽ കളിയിൽ ഒന്നിലധികം വിക്കെറ്റ് വീഴ്ത്തി സീസണിലെ പർപ്പിൾ ക്യാപ്പ് നേടുമെന്നും ആകാശ് ചോപ്ര പറയുന്നു. ഷാമിയും ബോള്‍ട്ടും ചേര്‍ന്ന് 4 വിക്കറ്റിലധികം നേടുമെന്നും ചോപ്ര പറഞ്ഞു. അതേസമയം രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍റെ പരാജയമായിരുന്നു മുന്‍ താരം പ്രവചിച്ചിരുന്നത്.