സഞ്ജുവിനെ തഴഞ്ഞത് മത്സത്തിന് തൊട്ടുമുമ്പ്. സഞ്ജുവിന്റെ ജേഴ്‌സിയിട്ട് സൂര്യകുമാർ മൈതാനത്ത്.

20230727 194821

വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയിരിക്കുകയാണ്. വളരെ അവിചാരിതമായ രീതിയിലാണ് സഞ്ജുവിനെ ഇന്ത്യ ആദ്യ ഏകദിനത്തിൽ നിന്ന് തഴഞ്ഞത്. എന്നാൽ സഞ്ജു സാംസനെ മത്സരത്തിന് തൊട്ടു മുൻപാണ് ഒഴിവാക്കിയത് എന്നതിന് സൂചന ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. സഞ്ജുവിന് പകരം ടീമിൽ സൂര്യകുമാർ യാദവിനെയാണ് ഇന്ത്യ ഉൾപ്പെടുത്തിയത്. എന്നാൽ ഫീൽഡിൽ സഞ്ജുവിന്റെ ജേഴ്സി അണിഞ്ഞു കൊണ്ടാണ് സൂര്യകുമാർ എത്തിയത്. ഇതിൽനിന്ന് വ്യക്തമാക്കുന്ന കാര്യം അവസാനനിമിഷമാണ് സഞ്ജുവിനെ ഇന്ത്യ ഒഴിവാക്കിയത് എന്ന് തന്നെയാണ്.

ട്വന്റി20 ക്രിക്കറ്റിൽ മികച്ച ഫോമിലാണ് സൂര്യകുമാർ യാദവ് കളിക്കുന്നത്. എന്നാൽ ഏകദിന ക്രിക്കറ്റിൽ വളരെ ദയനീയമായ പ്രകടനങ്ങൾ ആയിരുന്നു സൂര്യകുമാർ കഴിഞ്ഞ സമയങ്ങളിൽ കാഴ്ചവച്ചത്. ഇഷാൻ കിഷന്റെ കാര്യവും ഇങ്ങനെ തന്നെയാണ്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ ഒരു ഡബിൾ സെഞ്ചുറി സ്വന്തമാക്കിയത് ഒഴിച്ചാൽ ഇഷാന് മികവാർന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. പക്ഷേ വീണ്ടും ഇന്ത്യ ഇഷാൻ കിഷന് അവസരം നൽകിയിരിക്കുന്നു.

മറുവശത്ത് ഇന്ത്യക്കായി ഏകദിന ക്രിക്കറ്റിൽ വളരെ മികച്ച പ്രകടനങ്ങളാണ് സഞ്ജു സാംസൺ കാഴ്ച വെച്ചിട്ടുള്ളത്. ഇതുവരെ ഇന്ത്യക്കായി 10 ഏകദിന ഇന്നിംഗ്സുകൾ സഞ്ജു കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 66 റൺസ് ശരാശരിയിൽ 330 റൺസാണ് സഞ്ജു നേടിയത്. 104 സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ സ്കോറിങ്. എന്നാൽ ആവശ്യമായ അവസരങ്ങൾ ഇന്ത്യ സഞ്ജുവിന് നൽകുന്നില്ല. പലപ്പോഴും പരിക്കു മൂലവും സഞ്ജുവിനെ ടീമിൽ നിന്ന് മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഏകദിന ലോകകപ്പിന് തൊട്ടുമുൻപുള്ള മത്സരങ്ങളിൽ സഞ്ജു സാംസന് അവസരങ്ങൾ ലഭിക്കും എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. അതിനാൽ തന്നെ ആദ്യ ഏകദിനത്തിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയത് പലരിലും അത്ഭുതം ഉണ്ടാക്കിയിട്ടുണ്ട്.

Read Also -  അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയിട്ടും സഞ്ജു പുറത്ത്. ബിസിസിഐയുടെ അനീതി തുടരുന്നു.

ആദ്യ ഏകദിനത്തിൽ കുറച്ചു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ഇന്ത്യക്കായി പേസർ മുകേഷ് കുമാർ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഒപ്പം സ്പിന്നർമാരായി രവീന്ദ്ര ജഡേജയെയും കുൽദീപ് യാദവിനെയും ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ലോകകപ്പിന് മുൻപ് സന്തുലിതാവസ്ഥ ലഭിക്കുന്ന തരത്തിൽ ഒരു ടീം കെട്ടിപ്പടുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ വെസ്റ്റിൻഡീസിൽ കളിക്കുന്നത്. ഇതിനുശേഷം ട്വന്റി20 പരമ്പരയും ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിൽ അടങ്ങിയിട്ടുണ്ട്

Scroll to Top