“ഇനി എപ്പോൾ റൺസ് നേടാനാണ്? യൂസ്ലെസ് സഞ്ജു”. വിമർശിച്ച് ആരാധകർ.

sanju samson vs bangladesh

ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും, രണ്ടാം മത്സരത്തിൽ സഞ്ജു നിരാശപ്പെടുത്തുകയുണ്ടായി. മത്സരത്തിൽ മികച്ച തുടക്കമായിരുന്നു സഞ്ജുവിന് ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ സഞ്ജുവിന് 2 ബൗണ്ടറികൾ സ്വന്തമാക്കാൻ സാധിച്ചു. എന്നാൽ പിന്നീട് സഞ്ജു വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.

മത്സരത്തിൽ 7 പന്തുകൾ നേരിട്ട സഞ്ജു സാംസൺ 10 റൺസ് മാത്രമാണ് നേടിയത്. ഓപ്പണറായിറങ്ങി ഇന്ത്യയുടെ ട്വന്റി20 ടീമിലെ സ്ഥിരസാന്നിധ്യമായി മാറാൻ ലഭിച്ച വലിയ അവസരമാണ് ഇതോടെ സഞ്ജു ഇല്ലാതാക്കിയത്. ഇതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ സഞ്ജു സാംസണിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

ഇന്ത്യയുടെ സ്ഥിര വിക്കറ്റ് കീപ്പറായ പന്തിനെ ഒഴിവാക്കിയാണ് സഞ്ജു സാംസണ് ഗംഭീറും സൂര്യകുമാർ യാദവും ടീമിൽ അവസരം നൽകിയത്. ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 128 റൺസായിരുന്നു. അതിനാൽ തന്നെ ഓപ്പണറായിറങ്ങിയ സഞ്ജുവിന് മുൻപിൽ ഒരുപാട് സമയം ഉണ്ടായി. പക്ഷേ മത്സരത്തിലുടനീളം ക്രീസിൽ തുടർന്ന് ഒരു ആങ്കർ റോളിൽ സഞ്ജു സാംസൺ കളിച്ചില്ല. എന്നിരുന്നാലും തരക്കേടില്ലാത്ത സ്കോർ സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു.

പക്ഷേ രണ്ടാം മത്സരത്തിലെ മികച്ച തുടക്കം യാതൊരു തരത്തിലും മുതലാക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് വിമർശനങ്ങൾ ശക്തമായിരിക്കുന്നത്. ഇത്തരത്തിൽ അവസരങ്ങൾ തുടർച്ചയായി നഷ്ടപ്പെടുത്തുന്നത് സഞ്ജുവിന് ഗുണം ചെയ്യില്ല എന്ന് ആരാധകർ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

Read Also -  മികച്ച തുടക്കം മുതലാക്കാതെ സഞ്ജു മടങ്ങി. 7 പന്തിൽ നേടിയത് 10 റൺസ് മാത്രം.

“സഞ്ജുവിനെ പറ്റി ഓർക്കുമ്പോൾ ഞങ്ങൾക്ക് വലിയ നിരാശയാണ് ഉള്ളത്. അവൻ ഏതുതരം കളിക്കാരനാണ് എന്ന് തെളിയിക്കാനുള്ള വലിയ അവസരമാണ് നഷ്ടപ്പെടുത്തിയത്. മാത്രമല്ല ഇന്ത്യൻ ടീമിലെ തന്റെ സ്ഥാനം സുരക്ഷിതമാക്കാനും അവന് സാധിച്ചില്ല. കഴിഞ്ഞ മത്സരത്തിൽ മികച്ച തുടക്കമാണ് സഞ്ജുവിന് ലഭിച്ചത്. പക്ഷേ ഇത്തവണ അവൻ വീണ്ടും പരാജയപ്പെട്ടു. സ്ഥിരമായ പ്രകടനങ്ങൾ കാഴ്ചവെച്ചാൽ മാത്രമേ ടീമിൽ തുടരാൻ സാധിക്കുവെന്ന് സഞ്ജു മനസ്സിലാക്കേണ്ടിയിരിക്കുന്നു.”- ഒരു ആരാധകൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

ഇന്ത്യൻ ജേഴ്സിയിൽ ഒരിക്കലും കളിക്കാൻ ആഗ്രഹിക്കുന്ന താരമല്ല സഞ്ജു സാംസൺ എന്നാണ് മറ്റൊരു ആരാധകൻ കുറിച്ചത്.

പല ആരാധകരും വളരെ രോക്ഷത്തോടെയാണ് സഞ്ജുവിന്റെ ഈ പ്രകടനത്തെ നോക്കി കണ്ടത്. ഇന്ത്യയുടെ അടുത്ത പരമ്പരയിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയാലും താൻ യാതൊരുവിധ സിമ്പതിയും കാട്ടില്ല എന്ന് മറ്റൊരു ആരാധകൻ ട്വിറ്ററിൽ കുറിക്കുകയുണ്ടായി. എന്തായാലും സഞ്ജുവിനെ സംബന്ധിച്ച് വളരെ നിരാശാജനകമായ പ്രകടനമാണ് മത്സരത്തിൽ കാഴ്ച വച്ചിരിക്കുന്നത്. അവസാന ട്വന്റി20 മത്സരത്തിലെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ചാൽ മാത്രമേ ഇന്ത്യൻ ടീമിൽ സഞ്ജുവിന് സ്ഥാനം സ്ഥിരമാക്കാൻ സാധിക്കൂ.

Scroll to Top