ഐപിൽ പതിനഞ്ചാം സീസണിൽ മികച്ച ആൾറൗണ്ട് പ്രകടനങ്ങളുമായി കയ്യടികൾ സ്വന്തമാക്കിയ ടീമാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം. സീസണിൽ കളിച്ച പന്ത്രണ്ടിൽ ഏഴിലും ജയിച്ച സഞ്ജുവും ടീമും പ്ലേഓഫ് പ്രവേശനം സ്വപ്നം കാണുകയാണ്. സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമിന് കിരീടം നേടാനായി സാധിക്കുമെന്നാണ് ആരാധകർ അടക്കം വിശ്വസിക്കുന്നത്.
എന്നാൽ ഇന്നലെ നടന്ന കളിയിൽ ഡൽഹി ക്യാപിറ്റൽസ് ടീമിനോട് എട്ട് വിക്കെറ്റ് തോൽവി വഴങ്ങിയത് രാജസ്ഥാൻ ക്യാമ്പിൽ നിരാശയായി മാറി. മത്സരത്തിൽ ബാറ്റിങ് നിരയുടെ തകർച്ചയാണ് രാജസ്ഥാൻ ടീമിന് തിരിച്ചടിയായി മാറിയത്. തോൽവിക്ക് പിന്നാലെ പോയിന്റ് ടേബിളിൽ മൂന്നാമതാണ് രാജസ്ഥാൻ റോയൽസ് സ്ഥാനം.
അതേസമയം രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ മോശം ബാറ്റിങ് പ്രകടനങ്ങൾ മിക്ക ആരാധകരിലും ടീം മാനേജ്മെന്റിലും വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്. ഇന്നലത്തെ കളിയിലും നാല് റൺസിൽ പുറത്തായ സഞ്ജു സാംസൺ പലപ്പോഴും ലഭിക്കുന്ന മികച്ച ബാറ്റിങ് തുടക്കം ഉപയോഗിക്കുന്നില്ല. ബാറ്റിങ് തകർച്ചക്ക് ഒപ്പം സഞ്ജുവിന് ടോസ് ഭാഗ്യവും ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.12 കളികളിൽ വെറും ഒരു തവണ മാത്രമാണ് ക്യാപ്റ്റൻ സഞ്ജുവിന് ടോസ് ജയിക്കാനായി കഴിഞ്ഞത്.
ഈ സീസണിൽ പതിനൊന്ന് തവണയും സഞ്ജു ടോസ് ജയിച്ചില്ല. ഇതോടെ ഐപില്ലിലെ തന്നെ അപൂർവ്വ റെക്കോർഡിനാണ് സഞ്ജു ഉടമയായി മാറിയത്.ഡൽഹിക്ക് എതിരായ കളിയിലും ടോസ് നഷ്ടമായതോടെ ഒരൊറ്റ സീസണിൽ പതിനൊന്ന് തവണ ടോസ് നഷ്ടമായ മൂന്നാം ക്യാപ്റ്റൻ ആയി സഞ്ജു മാറി. നേരത്തെ 2008ലെ ഐപിൽ സീസണിൽ ധോണിക്കും (ചെന്നൈ സൂപ്പർ കിങ്‌സ് ), വിരാട് കോഹ്ലിക്ക് 2013ലെ ഐപിൽ സീസണിലും (ബാംഗ്ലൂർ ടീം )സമാനമായ രീതിയിൽ ടോസ് 11 തവണ നഷ്ടമായിരുന്നു.