ഓസീസിനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു ഇന്ത്യയെ നയിക്കുമോ ? സൂചന നൽകി ഋതുരാജ് ഗെയ്ക്വാഡ്.

sanju press

ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ഉറ്റുനോക്കുന്ന ഒരു പോരാട്ടം തന്നെയാണ് ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി20 പരമ്പര. അഞ്ച് ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഓസ്ട്രേലിയ ഇന്ത്യയിൽ കളിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. 2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ആദ്യഘട്ട മുന്നൊരുക്കങ്ങൾ കൂടിയാണ് ഈ മത്സരങ്ങൾ. എന്നാൽ നിലവിൽ ഏകദിന ലോകകപ്പ് കഴിഞ്ഞ് തൊട്ട് പിന്നാലെ ആരംഭിക്കുന്നതിനാൽ തന്നെ, ഇന്ത്യയുടെ സീനിയർ താരങ്ങൾ ഈ പരമ്പരയിൽ കളിക്കില്ല എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

നിലവിൽ ഇന്ത്യയുടെ ട്വന്റി20 മത്സരങ്ങളിലെ നായകൻ ഹർദിക് പാണ്ട്യയാണ്. എന്നാൽ ഹർദിക് പാണ്ട്യയ്ക്കും ലോകകപ്പിനിടെ പരിക്കു പറ്റിയതിനാൽ ഈ പരമ്പരയിൽ നിന്ന് വിട്ടുനിൽക്കും എന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ നായകസ്ഥാനം ആര് അലങ്കരിക്കുമെന്ന ചോദ്യം നിലനിൽക്കുന്നു. എന്നാൽ അതിനുള്ള വ്യക്തമായ ഉത്തരം നൽകിയിരിക്കുകയാണ് ഇന്ത്യയുടെ യുവതാരം ഋതുരാജ് ഗെയ്ക്വാഡ്.

Screenshot 20231111 231701 Instagram

പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ നായകനായി എത്തും എന്ന സൂചനയാണ് ഗെയ്ക്വാഡ് നൽകിയിരിക്കുന്നത്. സഞ്ജുവിന്റെ പിറന്നാൾ ദിവസം ഇതേ സംബന്ധിച്ചുള്ള വലിയ സൂചന പുറത്തുവിട്ടാണ് ഋതുരാജ് സാമൂഹ്യ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. “നായകന് സന്തോഷ ജന്മദിനാശംസകൾ” എന്ന് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചായിരുന്നു ഋതുരാജ് വാർത്തകളിൽ ഇടം പിടിച്ചത്. ഋതുരാജും സഞ്ജു സാംസനും മൈതാനത്ത് ബാറ്റ് ചെയ്യുന്ന ഫോട്ടോയ്ക്ക് ഒപ്പമാണ് ഇത്തരമൊരു ശീർഷകം ഋതു നൽകിയിരിക്കുന്നത്. ഋതുരാജിന്റെ ഈ സ്റ്റോറിക്ക് ശേഷം വലിയ രീതിയിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായിരിക്കുന്നത്.

Read Also -  2025 ഐപിഎല്ലിൽ ഗുജറാത്തിന്റെ കോച്ചായി യുവരാജ് സിംഗ് എത്തുന്നു. മാറ്റങ്ങൾക്കൊരുങ്ങി ഐപിഎൽ.

ഹർദിക് പാണ്ട്യയുടെ അഭാവത്തിൽ ഇന്ത്യ സഞ്ജു സാംസനെ നായകസ്ഥാനം ഏൽപ്പിക്കുകയാണ് എന്ന തരത്തിലാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ പുരോഗമിക്കുന്നത്. അങ്ങനെയെങ്കിൽ സഞ്ജുവിനെ സംബന്ധിച്ച് അത് വലിയൊരു അവസരം തന്നെയായിരിക്കും എന്ന് ട്വിറ്റർ ഉപഭോക്താക്കൾ പറയുന്നു. ഏകദിന ലോകകപ്പിന് തൊട്ടുമുമ്പായി സഞ്ജു സാംസനെ ഇന്ത്യ തങ്ങളുടെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ശേഷം ഇന്ത്യൻ ടീമിനെതിരെ വലിയ വിമർശനങ്ങളുമായി സഞ്ജു ആരാധകർ രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നീട് സഞ്ജു കേരളത്തിനായി സൈദ് മുസ്തഖ് അലി ടൂർണമെന്റിലടക്കം കളിച്ചു. എന്നാൽ ഈ ടൂർണമെന്റ്കളിലും വലിയ മികവ് പുലർത്താൻ സഞ്ജുവിന് സാധിച്ചിരുന്നില്ല.

sanju sad ipl 2023

ശേഷം ഇന്ത്യൻ ടീമിലേക്കുള്ള സഞ്ജുവിന്റെ മടങ്ങിവരവ് ഏതുതരത്തിലാവും എന്ന ആശങ്കയിലായിരുന്നു ആരാധകർ. അവർക്ക് വലിയ പ്രതീക്ഷ നൽകുന്ന സൂചന തന്നെയാണ് ഋതുരാജ് നിലവിൽ നൽകിയിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരയിൽ സഞ്ജു നായകനായി എത്തിയാൽ അത് വലിയൊരു മാറ്റത്തിന് തന്നെയാവും വഴിയൊരുക്കുക. 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ വലിയ സാധ്യതയുള്ള താരം തന്നെയാണ് സഞ്ജു സാംസൺ.

Scroll to Top