സിക്സ് കിംഗ് സഞ്ചു. ഒടുവില്‍ ഹസരങ്കക്ക് മുന്നില്‍ വീണ്ടും വീണു.

ഐപിൽ പതിനഞ്ചാം സീസണിലെ ഏറ്റവും ബാറ്റിംഗ് നിര എന്നുള്ള വിശേഷണം നേടിയ ടീമാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ്. എന്നാൽ ബാംഗ്ലൂർ എതിരായ മത്സരത്തിൽ രാജസ്ഥാന്റെ എല്ലാ പ്രതീക്ഷയുമായ ടോപ് ഓർഡർ അതിവേഗം വിക്കറ്റുകൾ നഷ്ടമാക്കി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുന്നതാണ് കാണാൻ സാധിച്ചത്.

ജോസ് ബട്ട്ലറുടെ വിക്കെറ്റ് ഹേസൽവുഡ് സ്വന്തമാക്കിയപ്പോൾ അശ്വിൻ, പടിക്കൽ എന്നിവരുടെ വിക്കെറ്റ് സിറാജ് നേടി. എന്നാൽ നാലാം നമ്പറിൽ എത്തിയ നായകനായ സഞ്ജു സാംസൺ മനോഹരമായ ശൈലിയിൽ ബാറ്റിങ് ആരംഭിച്ചത് ഒരുവേള പ്രതീക്ഷ നൽകിയെങ്കിൽ പോലും മികച്ച ഇന്നിങ്സിലേക്ക് എത്താൻ സഞ്ജുവിന് കഴിഞ്ഞില്ല.

ബാംഗ്ലൂർ സ്പിൻ ബൗളർമാർക്ക് എതിരെ സിക്സ് അടിച്ചു തുടങ്ങിയ സഞ്ജുവിനെ ഒരിക്കൽ കൂടി പുറത്താക്കിയത് ലെഗ് സ്പിൻ ബൗളർ ഹസരംഗ. ടി :20 ക്രിക്കറ്റിൽ അഞ്ചാം തവണ ഹസരംഗക്ക് മുൻപിൽ തന്റെ വിക്കെറ്റ് നഷ്ടമാക്കിയ സഞ്ജു വെറും 21 ബോളിൽ മൂന്ന് സിക്സും 1 ഫോറും അടക്കം 27 റൺസടിച്ചാണ് പുറത്തായത്. നേരത്തെ രണ്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടിയപ്പോൾ പോലും സഞ്ജുവിന്‍റെ വിക്കറ്റ് ഹസരംഗയാണ് സ്വന്തമാക്കിയത്.

ഹസരംഗക്ക് എതിരെ മത്സരത്തിലെ ആദ്യ ഓവറിൽ സിക്സ് അടിച്ച സഞ്ജു സാംസൺ ഒരു മോശം റിവേഴ്‌സ് സ്വീപ്പ് ഷോട്ട് കളിക്കാനായി ശ്രമിച്ചാണ് വിക്കെറ്റ് നഷ്ടമാക്കിയത്. എന്നാൽ വളരെ മികച്ച ഒരു നേട്ടത്തിലേക്ക് സഞ്ജു എത്തി. ഐപിൽ ക്രിക്കറ്റിൽ 150 സിക്സ് എന്നുള്ള നേട്ടത്തിലേക്ക് സഞ്ജു എത്തി.

ഐ പി എല്ലിൽ 150 സിക്സ് നേടുന്ന പതിനാലാമത്തെ ബാറ്റ്സ്മാനും ഈ നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനുമാണ് സഞ്ജു സാംസൺ. ക്രിസ് ഗെയ്ൽ, എ ബി ഡിവില്ലിയേഴ്സ്, രോഹിത് ശർമ്മ, എം എസ് ധോണി, കീറോൺ പൊള്ളാർഡ്, വിരാട് കോഹ്ലി, ഡേവിഡ് വാർണർ, സുരേഷ് റെയ്ന, ഷെയ്ൻ വാട്സൺ, റോബിൻ ഉത്തപ്പ, ആന്ദ്രെ റസ്സൽ, അമ്പാട്ടി റായുഡു, യൂസഫ് പത്താൻ എന്നിവരാണ് സഞ്ജുവിന് മുൻപ് ഐ പി എല്ലിൽ 150 സിക്സ് നേടിയിട്ടുള്ള ബാറ്റ്സ്മാന്മാർ.

Previous articleപൊള്ളാർഡിനേക്കാൾ നല്ലതായി ഉനദ്ഘട്ട് ബാറ്റ് വീശുന്നു :പരിഹസിച്ച് ആകാശ് ചോപ്ര
Next articleരക്ഷകനായി അവതരിച്ച് റിയാന്‍ പരാഗ്. വിമര്‍ശിച്ചവരെക്കൊണ്ട് തന്നെ കയ്യടിപ്പിച്ച പ്രകടനം