മത്സരശേഷം വൈകാരികമായ വിടചൊല്ലി സഞ്ജു :കയ്യടിച്ച് ടീം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത്തവണ കിരീടം നേടുമെന്ന് എല്ലാവരും വിശ്വസിച്ച ടീമാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീം. പ്രമുഖരായ താരങ്ങൾ പലരും രണ്ടാം പാദ സീസണിൽ നിന്നും പിന്മാറിയതും യുവ താരങ്ങൾ പലരും മോശം ബാറ്റിങ് ആൻഡ് ബൗളിംഗ് ഫോം കാഴ്ചവെച്ചതുമെല്ലാം രാജസ്ഥാൻ ടീമിനെ ഈ സീസണിൽ തളർത്തി. എല്ലാ ക്രിക്കറ്റ്‌ ആരാധകരുടെയും പ്രതീക്ഷകൾ വിപരീതമായി സീസണിൽ പ്ലേഓഫിലേക്ക് പോലും കടക്കാൻ കഴിയാതെയാണ് സഞ്ജുവും ടീമും പുറത്തായത്. കൂടാതെ ഈ സീസണിലെ മോശം പ്രകടനത്തിന്റെ പേരിൽ രൂക്ഷമായ വിമർശനമാണ് രാജസ്ഥാൻ ടീം കേൾക്കുന്നത്.ഇത്തവണ ഐപിഎല്ലിൽ കളിച്ച 14 കളികളിൽ നിന്നും വെറും 5 ജയങ്ങൾ മാത്രമാണ് രാജസ്ഥാൻ ടീം സ്വന്തമാക്കിയത്.

എന്നാൽ ഐപിൽ കരിയറിലെ ഏറ്റവും മികച്ച ഒരു സീസണാണ് നായകനായ സഞ്ജു സ്വന്തമാക്കിയത്.14 കളികളിൽ നിന്നും 484 റൺസ് അടിച്ച സഞ്ജുവിന് പക്ഷേ പല മത്സരങ്ങളിലും ടീമിനെയും ജയത്തിലേക്ക് എത്തിക്കാനായില്ല. താരം ഒരുവേള ഓറഞ്ച് ക്യാപ്പ് നേട്ടത്തിനും അരികിലേക്ക് എത്തിയിരുന്നു.അവസാന ലീഗ് മത്സരത്തിൽ കൊൽക്കത്ത ടീം 86 റൺസിനാണ് രാജസ്ഥാൻ ടീമിനെ കൂടി തോൽപ്പിച്ചത്. ആ മത്സരത്തിന് ശേഷം നടന്ന ഫെയർവെൽ ചടങ്ങിൽ വളരെ വൈകാരികമായി നായകൻ സഞ്ജുവും ടീമും സംസാരിക്കുന്നതാണ് ഇപ്പോൾ വളരെ ഏറെ ചർച്ചാവിഷയം.വളരെ ഏറെ വൈകാരികമായി സംസാരിച്ച സഞ്ജു പല സഹതാരങ്ങളോടും നന്ദി പറഞ്ഞു. ആദ്യ തവണയാണ് ക്യാപ്റ്റൻ പദവിയിലേക്ക് താൻ എത്തിയതെന്നും പറഞ്ഞ സഞ്ജു തനിക്ക് എല്ലാവിധ സപ്പോർട്ടും നൽകിയ താരങ്ങൾക്കും കോച്ചിനും വളരെ ഏറെ നന്ദി പറഞ്ഞു.

“ഈ ഒന്നരമാസം ഞാൻ ഒരിക്കലു തന്നെ മറക്കില്ല. ഇവിടെ അവസാന മത്സരത്തിന് ശേഷം കളിക്കുമ്പോൾ എല്ലാവരോടും നന്ദി മാത്രമാണ് എനിക്ക് പറയാനുള്ളത് നമ്മൾ എല്ലാവരും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ആഗ്രഹിച്ചു.ഡ്രസിങ് റൂമിൽ അവസാന മത്സരത്തിന് ശേഷം സംസാരിക്കുമ്പോൾ നിങ്ങളുടെ ഈ ഒരു സപ്പോർട്ടിന് നന്ദി നിങ്ങളുടെ വലിയ ഈ പരിശ്രമത്തിന് നന്ദി. നമ്മൾ എല്ലാവരും കുതിക്കാൻ ആഗ്രഹിച്ചു. പക്ഷേ ഈ ഒരു ഗെയിം എങ്ങനെയെന്ന് നമുക്ക് എല്ലാം അറിയാം. നമ്മൾ എല്ലാവരും ഈ ഒരു തോൽവിയിൽ നിന്നും പാഠങ്ങൾ കൂടി പഠിക്കണം അതാണ് ഓരോ മികച്ച കളിക്കാരനും ലക്ഷ്യമിടേണ്ടത്”നായകൻ സഞ്ജുവിന്റെ ഓരോ വാക്കുകൾക്കും വലിയ കയ്യടികൾ ലഭിച്ചു

Previous articleനിങ്ങൾ ഇതുവരെ കണ്ടത് സാമ്പിൾ :എതിരാളികളെ വെല്ലുവിളിച്ച് ഡിവില്ലേഴ്‌സ്
Next articleഐപിഎല്ലിലെ കോടിപതികള്‍ നനഞ്ഞ പടക്കമായപ്പോള്‍. ഇവര്‍ക്ക് വേണ്ടി ചിലവാക്കിയ തുക ഞെട്ടിക്കും.