2022ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് കെ എൽ രാഹുലിനു പകരം സഞ്ജു സാംസണെ തിരഞ്ഞെടുക്കേണ്ടതായിരുന്നുവെന്ന് മുൻ പാകിസ്ഥാൻ ലെഗ് സ്പിന്നർ ഡാനിഷ് കനേരിയ. സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് കെല്‍ രാഹുല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. പരിക്കും കോവിഡും കാരണം ദീര്‍ഘനാള്‍ കെല്‍ രാഹുല്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായിരുന്നു.
കിട്ടിയ അവസരങ്ങളില്‍ സഞ്ചു സാംസൺ മികവു തെളിയിച്ചെങ്കിലും ഏഷ്യാ കപ്പ് ടീമിൽ ഇടം നേടിയിരുന്നില്ല. റിസര്‍വ്വ് താരങ്ങളുടെ കൂട്ടത്തിലും മലയാളി താരത്തിന്‍റെ പേരില്ലാ. ടി20 ലോകകപ്പിന് മുമ്പ് കെ എൽ രാഹുൽ തന്റെ ഫോം വീണ്ടെടുക്കണമെന്ന് ഡാനിഷ് കനേരിയ ക്രിക്കറ്റ് നെക്സ്റ്റ് ഡോട്ട് കോമിനോട് പറഞ്ഞു.
ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കെ എൽ രാഹുലിന് അൽപ്പം അവധി നൽകണമായിരുന്നു, സഞ്ജു സാംസണിന് ഏഷ്യാ കപ്പിൽ കളിക്കാനുള്ള അവസരം നൽകണമായിരുന്നു.
“സിംബാബ്‌വെയിലേക്കുള്ള പര്യടനത്തില്‍ കെഎൽ രാഹുൽ ഗുരുതരമായ പരിക്കിൽ നിന്ന് വരികയായിരുന്നു, ഇപ്പോൾ അദ്ദേഹം ഏഷ്യാ കപ്പ് ടീമിൽ വളരെ നേരത്തെ തന്നെയുണ്ട്.” സഞ്ജു സാംസണിനേപ്പോലെ ഒരു കളിക്കാരൻ ഇന്ത്യയ്ക്കുണ്ട്. മികച്ച രീതിയിൽ കളിക്കുന്ന മിടുക്കനായ ക്രിക്കറ്റ് താരമാണ് അദ്ദേഹം. ദേശീയ ടീമിൽ കളിക്കാൻ സഞ്ചു സാംസണിന് കൂടുതൽ അവസരങ്ങൾ നൽകണമായിരുന്നു, ഡാനിഷ് കനേരിയ കൂട്ടിച്ചേർത്തു.
” സാംസണിന് പലപ്പോഴും ടീം ഇന്ത്യക്ക് വേണ്ടി കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. അദ്ദേഹം ടീമിന് അകത്തും പുറത്തും ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ രാഹുൽ ദ്രാവിഡിന് അദ്ദേഹത്തെ വളരെ പരിചിതവും അവന്റെ കഴിവിനെക്കുറിച്ച് ബോധവാനും ആയതിനാൽ, അദ്ദേഹത്തിന് അവസരങ്ങൾ ലഭിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ഏഷ്യാ കപ്പിൽ മത്സരിക്കാൻ സഞ്ജു സാംസണ് അവസരം നൽകണമായിരുന്നു. ” കനേരിയ കൂട്ടിചേര്‍ത്തു
ഓഗസ്റ്റ് 28 ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ, പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം