മൂന്നാം മത്സരത്തിൽ സഞ്ജുവും അക്ഷറും കളിക്കണം. കേവലം ഒരു ഇന്നിങ്സ് കൊണ്ട് ആരെയും വിലയിരുത്തരുതെന്ന് മുൻ താരം.

F2Ntw22bgAIHmGR

വെസ്റ്റിൻഡിസിനെതിരായ രണ്ടാം ഏകദിനത്തിലെ ദയനീയമായ പരാജയത്തിന് ശേഷം നിർണായകമായ മത്സരത്തിലേക്കാണ് ഇന്ത്യ പോകുന്നത്. അവസാന ഏകദിനത്തിൽ വിജയം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാവും. ഇത് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെയടക്കം ബാധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യ മൂന്നാം മത്സരത്തിൽ ടീമിൽ മാറ്റങ്ങൾ വരുത്താൻ പാടില്ല എന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്. രണ്ടാം മത്സരത്തിൽ അണിനിരന്ന ടീം തന്നെ മൂന്നാം മത്സരത്തിലും ഇന്ത്യക്കായി അണിനിരക്കണം എന്ന് ചോപ്ര പറയുന്നു.

സഞ്ജു സാംസനെയും അക്ഷർ പട്ടേലിനെയും പോലെയുള്ള കളിക്കാരെ കേവലം ഒരു ഇന്നിംഗ്സിലെ പ്രകടനം കൊണ്ട് മാത്രം വിലയിരുത്താൻ സാധിക്കില്ല എന്നും ചോപ്ര പറയുകയുണ്ടായി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചോപ്ര ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

“ഇന്ത്യ ഈ സമീപനം തുടരാനാണ് ശ്രമിക്കുന്നതെങ്കിൽ ടീമിൽ മാറ്റം വരുത്താതെ മൂന്നാം മത്സരത്തിൽ കളിപ്പിക്കാൻ തയ്യാറാവണം. എന്റെ കാഴ്ചപ്പാടിൽ അതേ ബാറ്റിംഗ് ഓർഡറിൽ തന്നെ ഇന്ത്യ ഇറങ്ങേണ്ടതുണ്ട്. സഞ്ജുവിന് മൂന്നാം നമ്പറിലും അക്ഷറിന് നാലാം നമ്പറിലും കളിക്കാൻ സാധിച്ചത് കേവലം ഒരു ഇന്നിംഗ്സ് മാത്രമാണ്. അതിലൂടെ അവരെ വിലയിരുത്താൻ സാധിക്കില്ല. മാത്രമല്ല സൂര്യകുമാർ ഈ മത്സരത്തിൽ ആറാം നമ്പരിൽ ഇറങ്ങുകയും ചെയ്യണം.”- ചോപ്ര പറയുന്നു.

Read Also -  10-15 റൺസ് കൂടെ നേടിയിരുന്നെങ്കിൽ ജയിക്കമായിരുന്നു..തിരിച്ചുവരുമെന്ന് സഞ്ജു സാംസൺ..

മുൻപ് ഇന്ത്യൻ കോച്ച് രാഹുൽ തങ്ങൾ ഇനിയും പരീക്ഷണങ്ങൾക്ക് മുതിരുമെന്ന് അറിയിക്കുകയുണ്ടായി. അതിന്റെ കൂടെ അടിസ്ഥാനത്തിലാണ് ആകാശ് ചോപ്രയുടെ പ്രസ്താവന. “ഞങ്ങൾ വലിയ രീതിയിൽ തന്നെയാണ് ഇതിനെ കാണാൻ ഉദ്ദേശിക്കുന്നത്. സത്യസന്ധമായി പറഞ്ഞാൽ ഏഷ്യാകപ്പും ഏകദിന ലോകകപ്പും വരാനിരിക്കുന്ന ഈ സാഹചര്യത്തിൽ, ഒരുപാട് പരിക്കുകൾ ടീമിലുള്ള ഈ സാഹചര്യത്തിൽ, ഞങ്ങൾ കാര്യങ്ങളെ വലുതായി തന്നെ കാണുന്നു. അതുകൊണ്ടുതന്നെ എല്ലാ മത്സരങ്ങളെ ഓർത്തും ഞങ്ങൾ നിരാശപ്പെടുന്നില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ അത് വലിയൊരു തെറ്റാണ് എന്ന് ഞങ്ങൾ കരുതുന്നു.”- ദ്രാവിഡ് പറഞ്ഞിരുന്നു.

നാളെ ഇന്ത്യൻ സമയം വൈകിട്ട് ഏഴു മണിക്ക് ട്രിനിടാഡിലാണ് ഇന്ത്യയുടെ വിൻഡീസിനെതിരായ മൂന്നാം ഏകദിനം നടക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ് ഈ മത്സരം. ഈ മത്സരത്തിൽ പരാജയമറിഞ്ഞാൽ ഇന്ത്യ നാണക്കേടിന്റെ പടുകുഴിയിലേക്ക് വീഴാൻ സാധ്യതയുണ്ട്.

ഏകദിന പരമ്പരക്ക് ശേഷം 5 മത്സരങ്ങൾ അടങ്ങുന്ന ട്വന്റി20 പരമ്പരയും ഇന്ത്യ വിൻഡീസിനെതിരെ കളിക്കുന്നുണ്ട്. അവസാന മത്സരത്തിൽ വിജയം നേടിയാൽ മാത്രമേ ട്വന്റി20 പരമ്പരക്കായി സജ്ജമാകാൻ ഇന്ത്യയ്ക്ക് സാധിക്കൂ.

Scroll to Top