ബിസിസിഐ നടത്തിയ പരീക്ഷ ജയിച്ചു. വരും കാലങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ തേടിയെത്തും

ന്യൂസിലന്‍റ് എ ടീമിനെതിരെയുള്ള അനൗദ്യോഗിക ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 106 റണ്‍സിന്‍റെ വമ്പന്‍ വിജയമാണ് നേടിയത്. ആദ്യ 2 മത്സരങ്ങളിലും വിജയിച്ച് ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.

ടീമിന്‍റെ ക്യാപ്‌റ്റനെന്ന അഗ്നി പരീക്ഷ അനായാസമാണ് സഞ്ചു സാംസണ്‍ പൂര്‍ത്തിയാക്കിയത്. ക്യാപ്റ്റന്‍സി ഭാരം തന്‍റെ ബാറ്റിംഗിലും സഞ്ചുവിനെ ബാധിച്ചില്ലാ. 3 മത്സരങ്ങളില്‍ നിന്ന് 120 റണ്‍സ് നേടിയ മലയാളി താരമാണ് പരമ്പരയിലെ ടോപ്പ് സ്കോറര്‍.

ആദ്യ മത്സരത്തില്‍ ഫിനിഷറായി 32 പന്തില്‍ 29 റണ്‍സ് നേടിയ സഞ്ചു, പിന്നീടുള്ള മത്സരങ്ങളില്‍ രക്ഷക വേഷം അണിഞ്ഞു. 35 പന്തില്‍ 37, 68 പന്തില്‍ 54 എന്നിങ്ങനെയാണ് സഞ്ചുവിന്‍റെ സ്കോര്‍.

ക്യാപ്റ്റന്‍സി ഉത്തരവാദിത്വം നന്നായി നിറവേറ്റിയ സഞ്ചുവിന് വരും കാലങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം ലഭിച്ചേക്കും. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗത്താഫ്രിക്കന്‍ ഏകദിന പരമ്പരയില്‍ സഞ്ചു വൈസ് ക്യാപ്റ്റനായേക്കും.