❛കപ്പയും മീനും വേണോ❜ ? വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ സഞ്ചുവിനെ വീഴ്ത്തിയ ചോദ്യം

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരക്കായി ഇന്ത്യന്‍ ടീം കരീബിയനിലെത്തി. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്ക് മുന്നോടിയായി ഇന്ത്യ പരിശീലനം ആരംഭിച്ചു. മഴ കാരണം ഇന്‍ഡോര്‍ പരിശീലനമാണ് താരങ്ങള്‍ നടത്തുന്നത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയതോടെ സഞ്ചു സാംസണിനടക്കം അവസരം ലഭിച്ചിരുന്നു.

എവിടെ ചെന്നാലും വന്‍ ആരാധക പിന്തുണ ലഭിക്കുന്ന താരമാണ് സഞ്ചു സാംസണ്‍. സ്റ്റേഡിയത്തിലെ മഴ കാരണം പരിശീലനം മുടങ്ങിയതോടെ ആരാധകരുമായി സംസാരിച്ചിരിക്കുകയാണ് സഞ്ചു സാംസണ്‍.

‘എല്ലാവർക്കും നമസ്കാരം, ഞാൻ ഇവിടെ ട്രിനിഡാഡ്, പോർട്ട് ഓഫ് സ്പെയിനിലാണ്, നമ്മുടെ ചേട്ടൻമാർ കൂടെയിരിപ്പുണ്ട്. വളരെ സന്തോഷം, വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ തന്നെ കപ്പയും മീനും വേണോ എന്നു ചോദിച്ചാണ് ഒരു ചേട്ടൻ എന്നെ വീഴ്ത്തിയത്. അതാണ് കരീബിയനിലെ ആദ്യത്തെ അനുഭവം. അപ്പോഴാണ് ആദ്യത്തെ മലയാളിയെ ഇവിടെ പരിചയപ്പെട്ടത്. ” സഞ്ചു വീഡിയോയിലൂടെ പറഞ്ഞു.

നാളെ വൈകുന്നേരം ഏഴ് മണി മുതലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക. ജൂലൈ 24, 27 തീയ്യതികളിലാണ് മറ്റു മത്സരങ്ങള്‍. ഏകദിന പരമ്പരക്ക് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും കളിക്കും. അവസാന രണ്ട് ടി20 മത്സരങ്ങള്‍ അമേരിക്കയിലെ ഫ്ലോറിഡയിലാണ് ഒരുക്കിയട്ടുള്ളത്

Previous articleസഞ്ചുവും അയ്യരുമല്ലാ…മുന്നേ എത്തേണ്ടത് സൂര്യകുമാര്‍ യാദവ്
Next articleകരീബിയന്‍ കര കീഴടക്കാന്‍ ഇന്ത്യ ഇറങ്ങുന്നു. മത്സരം എങ്ങനെ കാണാം ?