ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ സഞ്ജു സാംസണിന് അവസരം ലഭിച്ചേക്കില്ല എന്ന് റിപ്പോർട്ട്.

ഈ മാസമാണ് ഇന്ത്യയിൽ വെച്ച് ന്യൂസിലാൻഡ് ഇന്ത്യ 20-20,ഏകദിന പരമ്പര അരങ്ങേറുന്നത്. ഉടൻ തന്നെ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കും. ഇപ്പോഴിതാ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ക്രിക്കറ്റ് ആരാധകർക്ക് ആശങ്ക സമ്മാനിക്കുന്ന വാർത്തയാണ് വരുന്നത്. പരിക്കിൽ നിന്ന് മോചിതനായ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ടീമിലേക്ക് തിരിച്ചെത്തുവാൻ സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ടു തന്നെ ഇൻസൈഡ് സ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ പരിഗണിച്ചേക്കില്ല എന്നാണ് അറിയുന്നത്.

ശ്രീലങ്കക്കെതിരായ 20-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടയിൽ പരിക്കേറ്റതിനാൽ അടുത്ത രണ്ടു മത്സരങ്ങളിൽ നിന്നും താരം പുറത്തായിരുന്നു. ബി.സി.സി.ഐ ഇതുവരെയും താരത്തിന്റെ പരിക്കിന്റെ കാര്യത്തിൽ പുതിയ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ രവീന്ദ്ര ജഡേജയെ ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വി.വി.എസ് ലക്ഷ്മൺ സമ്മതം മൂളിയാൽ ടീമിൽ ഉൾപ്പെടുത്തും. ജഡേജക്കും സഞ്ജുവിനും പുറമേ ഇന്ത്യൻ മുതിർന്ന താരങ്ങൾക്കും സെലക്ഷൻ ആകാംക്ഷയാണ്.

images 2023 01 13T190435.334



രാജ്യാന്തര 20-20 മത്സരങ്ങളിൽ വിരാട് കോഹ്ലിയേയും രോഹിത് ശർമയെയും ഇനി മുതൽ ടീമിൽ ഉൾപ്പെടുത്തുന്നില്ല എന്നതിന്റെ സൂചന പരിശീലകൻ രാഹുൽ ദ്രാവിഡ് നേരത്തെ നൽകിയിരുന്നു. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ മാത്രമാണ് ഇരുവരെയും ഉൾപ്പെടുത്തിയിരുന്നത്. 20-20 പരമ്പരയിൽ കൂടുതലായും യുവതാരങ്ങളെ ആയിരുന്നു ഹർദിക് പാണ്ഡ്യക്ക് കീഴിൽ ഉൾപ്പെടുത്തിയിരുന്നത്. ശ്രീലങ്കക്കെതിരെ പരമ്പര നേടിയ ടീമിനെ തന്നെയായിരിക്കും ന്യൂസിലാൻഡിനെതിരെയും ഇറക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ പരിക്ക് സംബന്ധിച്ച് പുതിയ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.

images 2023 01 13T190449.848


ന്യൂസിലാൻഡിനെതിരായ ഇരു പരമ്പരക്കും ഉള്ള ടീമിനെ തിരഞ്ഞെടുക്കുന്നത് ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷൻ കമ്മിറ്റിയാണ്. ഇപ്പോഴും വലിയ ആശയക്കുഴപ്പം തുടരുന്ന ഒന്നാണ് ബുംറയുടെ പരിക്ക്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലേക്കുള്ള ആദ്യ ടീം പ്രഖ്യാപിച്ചപ്പോൾ ബുംറക്ക് സ്ഥാനം ഉണ്ടായിരുന്നില്ല. എന്നാൽ താരത്തെ സ്ക്വാഡിനൊപ്പം പിന്നീട് ചേർത്തു. പരമ്പരയിൽ കളിക്കുവാൻ താരം ഫിറ്റ് ആണെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി വ്യക്തമാക്കിയതിനെ തുടർന്നാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയത്.

Previous articleമധ്യനിരയില്‍ രാഹുലിന്‍റെ സാന്നിധ്യം ആത്മവിശ്വാസം വര്‍ധിപ്പിക്കും. പ്രശംസയുമായി രോഹിത് ശര്‍മ്മ.
Next articleന്യൂസിലന്‍റ് – ഓസ്ട്രേലിയന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പൃഥി ഷാ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി.