പാവങ്ങളുടെ ഏബിഡി. തകര്‍പ്പന്‍ ഷോട്ടുമായി സഞ്ചു സാംസണ്‍

ക്രിക്കറ്റ് ആരാധകർ എല്ലാം വളരെ ആവേശപൂർവ്വം കാത്തിരിക്കുന്നത് രാജസ്ഥാൻ നായകനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ സഞ്ജു സാംസന്റെ ഐപിഎല്ലിലെ മികച്ച ബാറ്റിങ് പ്രകടനങ്ങൾക്കാണ്. ഐപിഎല്ലിൽ തന്നെ മോശം പ്രകടനങ്ങളുടെ പേരിൽ വളരെ അധികം വിമർശനം കേൾക്കേണ്ടി വരാറുള്ള സഞ്ജു ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിൽ തന്റെ ക്ലാസ്സ്‌ ബാറ്റിങ് മികവ് എന്താണ് എന്ന് ഒരിക്കൽ കൂടി ഹേറ്റേഴ്‌സിന് അടക്കം മുൻപിൽ വീണ്ടും തെളിയിക്കുന്നതാണ് നമുക്ക് കാണുവാൻ സാധിച്ചത്. ഡൽഹി ടീം ഉയർത്തിയ 154 റൺസ് സ്കോർ മറികടക്കാനിറങ്ങിയ രാജസ്ഥാൻ ടീമിന് പക്ഷേ ബാറ്റിങ്ങിൽ സഞ്ജുവിന്റെ മികച്ച പ്രകടനം മാത്രമേ കാണുവാൻ കഴിഞ്ഞുള്ളു. ബാറ്റിങ് നിര പൂർണ്ണമായി തകർന്ന മത്സരത്തിൽ 33 റൺസ് തോൽവി വഴങ്ങിയ രാജസ്ഥാൻ ടീം വീണ്ടും ഒരിക്കൽ കൂടി പോയിന്റ് ടേബിളിൽ താഴേക്ക് പോയി.

327715

അതേസമയം ശക്തമായ ഡൽഹി ടീം ബൗളിംഗ് നിരക്ക് എതിരെ ഒറ്റക്ക് പോരാടിയ സഞ്ജുവിന് പക്ഷേ ടീമിനെ ജയത്തിലേക്ക്‌ എത്തിക്കുവാനായില്ല. മറ്റുള്ള താരങ്ങൾ എല്ലാം അതിവേഗം വിക്കറ്റ് നഷ്ടമാക്കിയപ്പോൾ സഞ്ജു അവസാന ബോൾ വരെ പോരാടി.53 പന്തിൽ 8 ഫോറും ഒരു സിക്സും അടക്കം 70 റൺസ് അടിച്ച സഞ്ജു സാംസണിന് ടീമിലെ മറ്റ് ബാറ്റ്‌സ്മാന്മാർ ആരും തന്നെ പിന്തുണ നൽകിയില്ല.രാജസ്ഥാൻ നിരയിൽ 6 ബാറ്റ്‌സ്മാന്മാർ രണ്ടക്കം പോലും കടക്കാതെ പോയപ്പോൾ സഞ്ജു അവസാന ഓവർ വരെ പൊരുതി. താരം ഡൽഹി ബാറ്റിംഗിനിടയിൽ ശ്രേയസ് അയ്യരെ മിന്നൽ സ്റ്റമ്പിങ്ങിൽ കൂടി പുറത്താക്കിയത് ഏറെ ചർച്ചയായി മാറിയിരുന്നു.

എന്നാൽ ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് സഞ്ജു വാനോളം പ്രശംസ നേടുന്നത് മറ്റൊരു ഷോട്ടിന്റെ പേരിലാണ്. താരം പത്തൊൻപ്പതാം ഓവറിൽ റബാഡക്ക് എതിരെ ഒരു സ്കൂപ്പ് ഷോട്ടാണ് എല്ലാം ക്രിക്കറ്റ് പ്രേമികളെയും ഞെട്ടിച്ചത്. സഞ്ജു കളിച്ച ഷോട്ടിൽ കണ്ണുതള്ളി നിൽക്കുന്ന ഫാസ്റ്റ് ബൗളർ റബാഡയെയും നമുക്ക് കാണുവാൻ സാധിച്ചു. റബാഡയുടെ ഫാസ്റ്റ് ബൗളിൽ ലെഗ് സൈഡിലേക്ക് നീങ്ങിയ ശേഷം ഒരു 360 സ്കൂപ് ഷോട്ട് കളിച്ചാണ് സഞ്ജു എല്ലാവരെയും ഏറെ ഞെട്ടിച്ചത്.നേരത്തെ അശ്വിനെതിരെ ഒരു റിവേഷ്സ് ഷോട്ടിലൂടെ ബൗണ്ടറിയും നേടിയിരുന്നു.

മത്സരത്തിന്‍റെ ഹൈലൈറ്റസ്

Previous articleമിന്നൽ സ്റ്റമ്പിങ്ങുമായി സഞ്ജു : കയ്യടിച്ച് ആരാധകർ
Next articleസഞ്ജുവിൽ നിന്നു മികച്ച ചില ഷോട്ടുകൾ കണ്ടു. അപ്പോഴും അയാളെ പിടിച്ചു കെട്ടിയത് റിഷാബ് പന്തിന്റെ മികച്ച നായക ഗുണമാണ്