ചൊവ്വാഴ്ച അയർലൻഡിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടി20യിൽ 4 റൺസിന്റെ ജയം നേടിയ ഇന്ത്യൻ ടീം പരമ്പര 2-0 ന് സ്വന്തമാക്കി. ദീപക് ഹൂഡ (104), സഞ്ജു സാംസൺ (77) എന്നിവരുടെ ബാറ്റിംഗിന്റെ പിൻബലത്തിൽ ഇന്ത്യ 20 ഓവറിൽ 225/7 എന്ന കൂറ്റൻ സ്‌കോർ ഉയർത്തിയിരുന്നു. ഐറിഷ് ടീം സ്‌കോർ പിന്തുടരുന്നതിന് അടുത്തെത്തിയെങ്കിലും, ഇന്നിംഗ്‌സിന്റെ അവസാന ഓവറിൽ ഉമ്രാൻ മാലിക് 17 റൺസ് ഡിഫൻഡ് ചെയ്തപ്പോൾ വെറും നാല് റൺസിനരികലാണ് അയര്‍ലണ്ട് വീണത്
മത്സരത്തിനു ശേഷം, ടീമിലേക്ക് തിരിച്ചെത്തിയ സഞ്ചു സാംസണ്‍ ടീമിന് വേണ്ടിയുള്ള തന്റെ പ്രകടനത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. ഈ മാസം ആദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ടീമിൽ വിക്കറ്റ് കീപ്പർ-ബാറ്ററെ ഉൾപ്പെടുത്തിയിരുന്നില്ല, എന്നാൽ ഋഷഭ് പന്തും ശ്രേയസ് അയ്യരും ഇംഗ്ലണ്ടിലേക്ക് പോയതോടെ സഞ്ചുവിന് അവസരം ലഭിക്കുകയായിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന സാംസൺ, 2022 സീസണിലുടനീളം ഫ്രാഞ്ചൈസിക്കായി 3-ാം സ്ഥാനത്താണ് ബാറ്റ് ചെയ്തത്. എന്നിരുന്നാലും, ചൊവ്വാഴ്ച അയർലൻഡിനെതിരായ മത്സരത്തിൽ ഇഷാൻ കിഷനൊപ്പം സഞ്ചു സാംസൺ ഇന്ത്യൻ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തു. തന്‍റെ ഇഷ്ടപ്പെട്ടെ ബാറ്റിംഗ് പൊസിഷന്‍ ഏതെന്ന് പറയുകയാണ് സഞ്ചു സാംസണ്‍
“1,2,3,4,5,6.. എതു സ്ഥാനത്തും ബാറ്റുചെയ്യും!” സോണി സ്റ്റുഡിയോയിൽ ഇരിക്കുകയായിരുന്ന അജയ് ജഡേജക്കുു ഗ്രെയിം സ്വാനും ചിരി പടർത്തി സാംസൺ മറുപടി പറഞ്ഞു.
“കഴിഞ്ഞ 6-7 വര്‍ഷത്തിനിടെ ഈ ഫോര്‍മാറ്റില്‍ ഒരുവിധം എല്ലാ സ്ഥാനത്തും ഞാന്‍ ബാറ്റു ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ എങ്ങനെയാണു കളിക്കേണ്ടത് എന്ന മുന്‍പരിചയവും ഉണ്ട്. 4ാം നമ്പറിലോ 5ാം നമ്പറിലോ ബാറ്റിങ്ങിന് ഇറങ്ങുമ്പോള്‍ ഏറ്റവും പ്രാധാന്യം കരുത്തിനാണ്. പക്ഷേ, ഓപ്പണറായപ്പോള്‍ ഞാന്‍ നിലയുറപ്പിക്കാന്‍ അല്‍പം സമയം എടുത്തു. ടീമിലെ നിങ്ങളുടെ ദൗത്യം കൃത്യമായി മനസ്സിലാക്കണം. അതിന് അനുസരിച്ചുവേണം കളിക്കാന്‍ ”സാംസൺ കൂടുതൽ വിശദീകരിച്ചു.