സഞ്ജു റിവ്യൂ കൊടുത്തത് അമ്പയറെ കളിയാക്കാൻ : മുൻ താരം പറയുന്നത് ഇങ്ങനെ

ഐപിൽ പതിനഞ്ചാം സീസൺ മത്സരങ്ങൾ എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വം മുന്നേറുകയാണ്. ടീമുകൾ എല്ലാം തന്നെ പ്ലേഓഫ് ഘട്ടത്തിലേക്ക് സ്ഥാനം നേടാൻ കടുത്ത പോരാട്ടം നടത്തുമ്പോൾ ഏറ്റവും അധികം ശ്രദ്ധേയമായി മാറുന്നത് അമ്പയർമാർ ഭാഗത്ത് നിന്നും സംഭവിക്കുന്ന എതാനും ചില പിഴവുകളാണ്. അപ്രതീക്ഷിതമായ ചില തീരുമാനങ്ങൾ ഓൺ ഫീൽഡ് അമ്പയർ അടക്കം പുറത്തെടുക്കുമ്പോൾ താരങ്ങളും അമ്പയർമാരും തമ്മിൽ വാക്തർക്കം കൂടി സജീവമാക്കുകയാണ്.

നേരത്തെ രാജസ്ഥാൻ റോയൽസസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ നടന്ന മത്സരത്തിലെ നോ ബോൾ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാൻ റോയൽസ് : കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിലെ ചില തീരുമാനങ്ങൾ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത്.

രാജസ്ഥാൻ എതിരെ മറുപടി ബാറ്റിങ് ആരംഭിച്ച കൊൽക്കത്ത ടീമിന് വിക്കറ്റുകൾ നഷ്ടമായി സമ്മർദ്ദം നേരിട്ടെങ്കിലും ചില അമ്പയറിംഗ് പാളിച്ചകൾ അവർക്ക് അനുകൂലമായിയെന്ന് പറയുകയാണ് ക്രിക്കറ്റ്‌ ലോകം.രണ്ടോവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണമെന്ന നിലയിൽ പതറിയ സമയം അമ്പയര്‍ അനാവശ്യമായ വൈഡ് വിളിച്ചത്, കളി കൊല്‍ക്കത്തയുടെ കൈകളിൽ എത്തിച്ചതായി വിമർശനവും ശക്തമാണ്.

കൊൽക്കത്ത ഇന്നിങ്സിലെ പതിനെട്ടാം ഓവറിൽ ബാറ്റ്‌സ്മാൻ സ്റ്റമ്പ്പിനും വെളിയിൽ മൂവ് ചെയ്ത് കളിച്ചിട്ടും ഓൺ ഫീൽഡ് അമ്പയർ വൈഡ് വിളിച്ചു. വളരെ അധികം പ്രകോപിതനായ ക്യാപ്റ്റൻ സഞ്ജു ആ ബോളിൽ ഡീആർഎസ്‌ റിവ്യൂവിനായി മുന്നിട്ട് ഇറങ്ങി. വൈഡ് കോളിൽ ഒരിക്കലും തന്നെ റിവ്യൂകൾ അനുവദിക്കില്ല എങ്കിലും സഞ്ജു ഇത്‌ വിക്കറ്റ് എന്നുള്ള രീതിയിൽ റിവ്യൂ നൽകി.

ക്യാപ്റ്റൻ സഞ്ജുവിന്റെ ഈ ഒരു വിചിത്ര പ്രവർത്തിയിൽ അഭിപ്രായവുമായി എത്തുകയാണ് മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ കൂടിയായ വെട്ടോറി.” സഞ്ജു ഒരിക്കലും ആ ഒരു ബോളിൽ റിവ്യൂ നൽകിയത് വിക്കെറ്റ് നേടാനോ അല്ലെങ്കിൽ ക്യാച്ചിനായൊ അല്ല. മറിച്ച് സഞ്ജു അവിടേ അമ്പയറെ പരിഹസിക്കുകയാണ് ചെയ്തത്. അമ്പയറുടെ തീരുമാനം തെറ്റിയെന്ന് കാണിക്കാനാണ് സഞ്ജു ശ്രമിച്ചത്. എന്റെ അഭിപ്രായത്തിൽ ഭാവിയിൽ വൈഡ് കോൾ അടക്കം റിവ്യൂവിൽ കൂടി പുനപരിശോധിക്കാൻ അവസരം ലഭിക്കണം “മുൻ കിവീസ് താരം അഭിപ്രായം വിശദമാക്കി.

Previous articleതകര്‍പ്പന്‍ ഫിനിഷിങ്ങുമായി ലിയാം ലിവിങ്ങ്സ്റ്റണ്‍. ഷാമിക്കെതിരെ നേടിയത് ടൂര്‍ണമെന്‍റിലെ ഏറ്റവും വലിയ സിക്സ്
Next articleടി :20ക്കുള്ള ബെസ്റ്റ് ടീം ഇതാണ് : മികച്ച ടി20 ടീമിനുളള ആദ്യ അഞ്ച് പേരെ തിരഞ്ഞെടുത്ത് മഹേല