24 റണ്‍സ് വേണമെങ്കിലും 4 സിക്സ് അടിക്കാനുള്ള ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. മത്സര ശേഷം പ്ലാനിങ്ങ് വെളിപ്പെടുത്തി സഞ്ചു സാംസണ്‍

സഞ്ചു സാംസണ്‍ നേടിയ കരിയറിലെ തന്‍റെ രണ്ടാം അര്‍ദ്ധസെഞ്ചുറിക്കും ഇന്ത്യയെ രക്ഷിക്കാനായില്ലാ. സൗത്താഫ്രിക്കകെതിരെയുള്ള ഏകദിന പരമ്പരയിരെ ആദ്യ മത്സരത്തില്‍ 9 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 250 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍ ഒരുക്കിയത്. മറുപടി ബാറ്റിംഗില്‍ 240 റണ്‍സില്‍ എത്താനാണ് ഇന്ത്യക്ക് കഴിഞ്ഞത്.

പുറത്താവാതെ 86 റണ്‍സോടെ സഞ്ജു ഇന്ത്യയുടെ ടോപ്‌സ്‌കോററായി. 63 ബോളുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ബൗണ്ടറിയും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. അവസാന ഓവറില്‍ 30 റണ്‍സ് വേണമെന്നിരിക്കെ 1 സിക്സും 3 ഫോറുമാണ് സഞ്ചു നേടിയത്.

മത്സരത്തില്‍ തന്‍റെ പ്ലാനിങ്ങ് എന്തായിരുന്നു എന്ന് സഞ്ചു സാംസണ്‍ വെളിപ്പെടുത്തി. ” സൗത്താഫ്രിക്കന്‍ ബൗളര്‍മാര്‍ നന്നായി പന്തെറിയുകയായിരുന്നു. ഷംസി കുറച്ച് മോശമായിരുന്നു. ആതിനാല്‍ ഷംസിയെ ടാര്‍ഗറ്റ് ചെയ്യുകയായിരുന്നു ലക്ഷ്യം. ഷംസി അവസാന ഓവര്‍ എറിയുമെന്ന് എനിക്കറിയാമായിരുന്നു. അവസാന ഓവറില്‍ 24 റണ്‍സ് വേണമെങ്കിലും 4 സിക്സ് അടിക്കാമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് മത്സരം അവസാനത്തേക്ക് കൊണ്ടുപോയത്. ” മത്സര ശേഷം സഞ്ചു പറഞ്ഞു.

രണ്ട് ഷോട്ടുകള്‍ കുറഞ്ഞുപോയി എന്നും എന്നാല്‍ ടീമിനായി സംഭാവന ചെയ്തതില്‍ സന്തോഷമുണ്ടെന്നും മലയാളി താരം കൂട്ടിചേര്‍ത്തു.