ലോകകപ്പ് വിജയിച്ച ശേഷം 2 മണിക്കൂർ എനിക്ക് ചിരി നിർത്താൻ പറ്റിയില്ല. സഞ്ജു സാംസണ്‍

sanju samson 141940794

2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കായി പ്ലേയിങ്ങ് ഇലവനില്‍ ഇറങ്ങാൻ സാധിച്ചില്ലെങ്കിലും, സ്ക്വാഡിലെ അംഗമായിരുന്നു മലയാളി താരം സഞ്ജു സാംസൺ. ടൂർണമെന്റിൽ ഇന്ത്യ വിജയം സ്വന്തമാക്കിയപ്പോൾ സഞ്ജുവിനും ഒരുപാട് പ്രശംസകൾ ലഭിക്കുകയുണ്ടായി.

2024 ട്വന്റി20 ലോകകപ്പ് വിജയം സ്വന്തമാക്കിയതിന് ശേഷമുള്ള തന്റെ വൈകാരിക നിമിഷങ്ങളെപ്പറ്റി സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി. ഫൈനലിൽ വിജയം സ്വന്തമാക്കിയതിന് ശേഷം അടുത്ത രണ്ടു മണിക്കൂറുകൾ താൻ ആഹ്ലാദത്തോടെ നിർത്താതെ ചിരിക്കുകയാണ് ഉണ്ടായത് എന്ന് സഞ്ജു പറഞ്ഞു. ഫൈനൽ മത്സരത്തിൽ 7 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയത്.

“എന്നെ സംബന്ധിച്ച് അതൊരു അവിശ്വസനീയ അനുഭവസമ്പത്ത് തന്നെയായിരുന്നു. മത്സരത്തിന്റെ 20ആം ഓവറിലെ അവസാന പന്തിൽ ഞങ്ങൾ ബാർബഡോസിൽ വിജയിച്ചു. ഇതിന് ശേഷം പല കാര്യങ്ങളും എനിക്ക് ഓർമയില്ല. ഞാൻ അടുത്ത 1-2 മണിക്കൂർ തുടർച്ചയായി ചിരിക്കുകയാണ് ഉണ്ടായത്. കാരണം അത്രമാത്രം വൈകാരിക പരമായിരുന്നു ആ നിമിഷങ്ങൾ. അത്തരമൊരു മനോഹരമായ ടീമിനൊപ്പം ഒത്തുചേരാൻ സാധിച്ചത് എന്റെ വലിയ ഭാഗ്യമായാണ് ഞാൻ ഇപ്പോഴും കാണുന്നത്. ടൂർണമെന്റ്ലെ വിജയത്തിൽ ബിസിസിഐ, ഞങ്ങളുടെ ക്രിക്കറ്റ് ടീം, പരിശീലകർ, ക്യാപ്റ്റൻ എന്നിവരൊക്കെയും വലിയ രീതിയിൽ ക്രെഡിറ്റ് അർഹിക്കുന്നുണ്ട്. എല്ലാവരും മനോഹരമായ രീതിയിൽ സംഭാവനകൾ നൽകുകയുണ്ടായി.”- സഞ്ജു പറഞ്ഞു.

Read Also -  ന്യൂസിലന്‍റ് ആക്രമണം. ആദ്യ ടെസ്റ്റിൽ ഇന്ത്യ ബഹുദൂരം പിന്നിൽ.

ടൂർണമെന്റിലുടനീളം എല്ലാ താരങ്ങൾക്കും കൃത്യമായി സംഭാവനകൾ നൽകാൻ സാധിച്ചുവെന്നും സഞ്ജു കൂട്ടിച്ചേർക്കുകയുണ്ടായി. “ഞങ്ങൾ ആ ലോകകപ്പിൽ കളിച്ചത് വളരെ സ്പെഷ്യലായി ആയിരുന്നു. കാരണം അതൊരു പൂർണ്ണമായ ടീം പ്രയത്നം തന്നെയായിരുന്നു. 11- 12 ടീമംഗങ്ങളിൽ എല്ലാവരും തങ്ങൾക്കാവുന്ന വിധത്തിലുള്ള സംഭാവനകൾ നൽകി. വളരെ നിർണായകമായ സംഭാവനകൾ നൽകാൻ അവർക്ക് സാധിച്ചു. എല്ലാവരും ഒരു ടീം എന്ന നിലയിൽ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.”- സഞ്ജു സാംസൺ പറഞ്ഞു.

ലോകകപ്പ് വിജയത്തിന് ശേഷമാണ് സഞ്ജു സാംസൺ ഇന്ത്യയുടെ സിംബാബ്വെക്കെതിരായ പരമ്പരയിലേക്ക് എത്തിയത്. അതിനാൽ തന്നെ പരമ്പരയിലെ ആദ്യ 2 മത്സരങ്ങൾ സഞ്ജുവിന് നഷ്ടമായിരുന്നു. പിന്നീട് പരമ്പരയിലെ അവസാന മത്സരത്തിലാണ് സഞ്ജുവിന് മികച്ച അവസരം ലഭിച്ചത്.

ഇന്ത്യ പ്രതിസന്ധി ഘട്ടത്തിൽ നിന്ന സാഹചര്യത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചു. മത്സരത്തിൽ 45 പന്തുകളിൽ 58 റൺസ് ആയിരുന്നു സഞ്ജു സാംസൺ നേടിയത്. ഇത് ഇന്ത്യയെ മത്സരത്തിൽ വിജയത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കും വഹിച്ചു.

Scroll to Top