അടിച്ചുപൊളിക്കാന്‍ സഞ്ചു സാംസണ്‍. പരമ്പരക്ക് മുന്നോടിയായി കഠിന പരിശീലനത്തില്‍

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഒരുക്കങ്ങൾ സഞ്ജു സാംസൺ ആരംഭിച്ചു. നെറ്റ് സെഷനിൽ നിന്നുള്ള വീഡിയോ, താരം പങ്കുവച്ചു. 2015ൽ ടി20യിൽ അരങ്ങേറ്റം കുറിച്ച മലയാളി താരത്തിനു കഴിഞ്ഞ വർഷം ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം.

ഒരു വർഷത്തിന് ശേഷമാണ് സഞ്ചു സാംസൺ ഏകദിന ടീമിൽ ഇടംനേടിയത്. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ അഭാവത്തിൽ, പ്ലേയിംഗ് ഇലവനിൽ ഇടം നേടാൻ സാംസണും ഇഷാൻ കിഷനുമായി മത്സരമുണ്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിന്റെ ഭാഗമാണ് കിഷൻ, അതിനാല്‍ സഞ്ചുവിനു മുന്‍പേ ഇഷാന്‍ കിഷന്‍ പ്ലേയിങ്ങ് ഇലവനില്‍ എത്തും എന്നാണ് സൂചന.

അയർലൻഡ് പര്യടനത്തിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 യിലും ടീമിന്റെ ഭാഗമായിരുന്നു സഞ്ചു സാംസണ്‍. 14 ടി20യിൽ നിന്ന് 251 റൺസും ഒരു ഏകദിനത്തിൽ 46 റൺസും ഈ 27കാരന്റെ സമ്പാദ്യം. വിന്‍ഡീസിനെതിരെ അഞ്ച് മത്സര ടി20 പരമ്പരയ്ക്കായി സീനിയര്‍ കളിക്കാർ മടങ്ങിയെത്തുമെന്നതിനാൽ, ടി20 ടീമിൽ തന്റെ സ്ഥാനം നിലനിർത്താന്‍ സഞ്ചു സാംസണിന് സാധ്യത കുറവാണ്.

Sanju Samson 1

ജൂലൈ 22ന് ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിൽ നടക്കുന്ന ആദ്യ ഏകദിനത്തോടെയാണ് ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ആരംഭിക്കുന്നത്. ജൂലൈ 24, 27 തീയതികളിൽ ഇതേ വേദിയിൽ അടുത്ത രണ്ട് ഏകദിനങ്ങളും നടക്കും.

ജൂലൈ 29 ന് ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയം ആദ്യ ടി20 ക്ക് ആതിഥേയത്വം വഹിക്കും. അടുത്ത രണ്ട് ടി 20 മത്സരങ്ങള്‍ യഥാക്രമം ജൂലൈ 31 നും ഓഗസ്റ്റ് 2 നും സെന്റ് കിറ്റ്‌സിൽ നടക്കും. ഓഗസ്റ്റ് 6, 7 തീയതികളിൽ നടക്കുന്ന അവസാന രണ്ട് ടി20 മത്സരങ്ങൾക്കായി യുഎസിലെ ഫ്ലോറിഡയാണ് വേദിയാവുക.

Previous articleസംശയമില്ലാ. അവനാണ് നമ്പർ 1 : വാനോളം പുകഴ്ത്തി മൈക്കൽ വോൺ
Next articleഷഹീന്‍ അഫ്രീദി ജസ്പ്രീത് ബുംറയേപ്പോലെ. താരതമ്യപ്പെടുത്തരുതെന്ന് മുന്‍ പാക്കിസ്ഥാന്‍ താരം