ഇനി ആര്‍ക്ക് ഒഴിവാക്കാനാകും. അവസരങ്ങള്‍ പ്രയോജനപ്പെടുത്തി സഞ്ചു സാംസണ്‍

sanju samson poster

സഞ്ചു സാംസണിന്‍റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച വര്‍ഷത്തിലൂടെയാണ് കടന്നു പോകുന്നത്. രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്‍ ഫൈനലിലേക്ക് നയിച്ച താരം ഇന്ത്യന്‍ ജേഴ്സിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുകയാണ്. വിന്‍ഡീസിലും സിംബാബ്വെയിലും തുടങ്ങി നിലവില്‍ അവസാനിച്ച സൗത്താഫ്രിക്കന്‍ പരമ്പരയിലും താരം തകര്‍പ്പന്‍ പ്രകടനം നടത്തി.

3 മത്സരങ്ങളില്‍ നിന്നായി 118 റണ്‍സാണ് താരം നേടിയത്. ആദ്യ മത്സരത്തില്‍ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ പ്രയാസപ്പെട്ടപ്പോള്‍ 63 പന്തില്‍ 86 റണ്‍സുമായി വിജയത്തിനടുത്ത് എത്തിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ 36 പന്തില്‍ 30 റണ്‍സുമായി സെന്‍സിബിള്‍ ഇന്നിംഗ്സും കാഴ്ച്ചവച്ചിരുന്നു. അവസാന മത്സരത്തില്‍ 2 റണ്‍സാണ് സഞ്ചു സ്കോര്‍ ചെയ്തത്. 3 മത്സരങ്ങളിലും സഞ്ചു സാംസണ്‍ പുറത്താവതെയാണ് നിന്നത്.

sanju samson

ബാറ്റിംഗില്‍ മാത്രമല്ലാ, വിക്കറ്റിനു പിന്നിലും സഞ്ചു ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. രോഹിത് ശർമ്മ, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് തുടങ്ങിയ സ്ഥിരം താരങ്ങള്‍ തിരിച്ചെത്തിയാലും സഞ്ജുവിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കുക ഇനി സാധ്യമല്ല. ടീമിലെ ഫിനിഷര്‍ റോളിലാണ് തന്നെ പരിഗണിക്കുന്നതെന്ന് മത്സരത്തിനു മുന്നോടിയായി മലയാളി താരം പറഞ്ഞിരുന്നു. ഇതേ ഫോം തുടരുകയാണെങ്കില്‍ അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ സഞ്ചുവും ഇന്ത്യന്‍ ജേഴ്സിയില്‍ ഉണ്ടാകും.

Read Also -  "എന്റെ ട്വന്റി20യിലെ പ്രകടനത്തിൽ ഞാൻ ഇപ്പോളും തൃപ്തനല്ല"- ശുഭ്മാൻ ഗില്ലിന്റെ തുറന്ന് പറച്ചിൽ.
Scroll to Top