ഫിനിഷ് ചെയ്യാനാവാതെ സഞ്ചു സാംസണ്‍. മലയാളി താരം നിരാശപ്പെടുത്തി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരട്ടത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട രാജസ്ഥാന്‍ റോയല്‍സിനു ഭേദപ്പെട്ട സ്കോര്‍.അശ്വിന്‍റെയും (50) പഠിക്കലിന്‍റെയും (48) പ്രകടനമാണ് മാന്യമായ സ്കോറിലേക്ക് രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചത്‌. നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നേടിയത്.

നേരത്തെ ഓപ്പണിംഗില്‍ ബട്ട്ലര്‍ – ജയ്സ്വാള്‍ സംഖ്യം പരാജയപ്പെട്ടപ്പോള്‍ മൂന്നാം നമ്പറില്‍ എത്തിയ അശ്വിനും – പഠിക്കലും ചേര്‍ന്നാണ് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്. 38 പന്തില്‍ 4 ഫോറും 2 സിക്സും സഹിതം 50 റണ്‍സ് നേടിയ അശ്വിന്‍ പുറത്തായതിനു ശേഷമാണ്  നായകന്‍ ക്രീസില്‍ എത്തിയത്.

image 90

ഹെറ്റ്മയറിനു പകരം ഫിനിഷര്‍ റോളിലാണ് ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ എത്തിയത്. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മലയാളി താരത്തിനു സാധിച്ചില്ലാ. 4 പന്തില്‍ 6 റണ്‍സ് മാത്രമാണ് രാജസ്ഥാന്‍ നായകന്‍ സ്കോര്‍ ചെയ്തത്. താക്കൂറിനെതിരെ മനോഹരമായി ഫോറടിച്ചു തുടങ്ങിയെങ്കിലും നോര്‍ക്കിയക്കെതിരെ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച താരത്തെ, ഷാര്‍ദ്ദുല്‍ താകൂര്‍ പിടികൂടി.

രാജസ്ഥാന്‍ റോയല്‍സ്: യശ്വസി ജയ‌്സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ദേവ്‌ദത്ത് പടിക്കല്‍, റാസ്സി വാന്‍ഡര്‍ ഡസ്സന്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രെന്‍റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്‌ണ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍. 

ഡല്‍ഹി ക്യാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, ശ്രീകര്‍ ഭരത്, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ലളിത് യാദവ്, റോവ്‌മാന്‍ പവല്‍, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ചേതന്‍ സക്കരിയ, കുല്‍ദീപ് യാദവ്, ആന്‍‌റിച്ച് നോര്‍ക്യ.