ഐപിഎല്‍ മെഗാ ലേലത്തിനു മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത് ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍, ജോസ് ബട്ട്ലര്‍, യശ്വസി ജയ്സ്വാള്‍ എന്നിവരാണ്. ഫ്രാഞ്ചൈസി വിടുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആദ്യ താരമായിട്ട് തന്നെയായിരുന്നു സഞ്ചു സാംസണിനെ നിലനിര്‍ത്തിയത്. 14 കോടി രൂപക്കാണ് സഞ്ചു സാംസണ്‍ ടീമില്‍ തുടരുന്നത്.
മലയാളി താരം സഞ്ചു സാംസണിനെ നിലനിര്‍ത്താന്‍ അധികം തലപുകയ്ക്കേണ്ടി വന്നില്ലെന്ന് ടീം ഡയറക്ടറായ കുമാര്‍ സംഗകാര. സഞ്ജുവിനെ രാജസ്ഥാൻ ദീർഘകാല നായകനായാണ് കാണുന്നതെന്നും ക്യാപ്റ്റനെന്ന നിലയില്‍ അതുകൊണ്ട് തന്നെ സഞ്ജുവിനെ നിലനിർത്തുന്നതിനെ കുറിച്ച് അധികം ചിന്തിക്കേണ്ടി വന്നില്ലെന്നും സംഗക്കാര പറഞ്ഞു.
മികച്ച കഴിവുള്ള താരമാണ് സഞ്ചു. ഓരോ സീസണിലും തകര്‍പ്പന്‍ പ്രകടനം നടത്തി സഞ്ചു സാംസണ്‍ താന്‍ ഒരു മുതല്‍ക്കൂട്ട് അണ് എന്ന് തെളിയിക്കുകയാണ് എന്ന് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ പറഞ്ഞു. ഭാവിയിലെ താരമെന്ന നിലയിലാണ് യശസ്വി ജയ്സ്വാളിനെ ടീമില്‍ നിലനിര്‍ത്തിയതെന്നും സംഗക്കാര വെളിപ്പെടുത്തി.
ജോസ് ബട്ട്ലറിന് എന്ത് ചെയ്യാന്‍ കഴിയും എന്ന് ലോകം കണ്ടെതാണെന്നും ടോപ് ഓര്‍ഡറിലും മധ്യനിരയിലുമെല്ലാം ഒരുപോലെ ബാറ്റ് ചെയ്യാന്‍ ബട്‌ലര്‍ക്കാവും എന്നും ഇതിഹാസ താരം കൂട്ടിചേര്‍ത്തു. മറ്റ് ഇംഗ്ലണ്ട് താരങ്ങളായ ആര്‍ച്ചറിനെയും സ്റ്റോക്കിനെയും നിലനിര്‍ത്താന്‍ കഴിയാത്തതില്‍ താരം ദുഖം രേഖപ്പെടുത്തി.