അവനെ അവഗണിക്കരുത് ദ്രാവിഡ് രക്ഷകനായി എത്തണം :പ്രതീക്ഷകളുമായി ലക്ഷ്മൺ

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എല്ലാം കിവീസിന് എതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ്. കാൻപൂർ ടെസ്റ്റിൽ സമനില വഴങ്ങേണ്ടി വന്നെങ്കിലും ടീം ഇന്ത്യ പൂർണ്ണ പ്രതീക്ഷയിലാണ്. ക്യാപ്റ്റൻ വിരാട് കോഹ്ലി കൂടി ടെസ്റ്റ്‌ ടീമിലേക്ക് എത്തുമ്പോൾ ശക്തമായ പ്രകടനം ആവർത്തിക്കാൻ കഴിയുമെന്നാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് പ്രതീക്ഷ. മുംബൈ വിക്കറ്റ് സ്വിങ്ങ് ബൗളിങ്ങിനെ കൂടി പിന്തുണക്കുന്ന സാഹചര്യത്തിൽ ഇന്ത്യയെ വീഴ്ത്തി ഐതിഹാസിക ടെസ്റ്റ്‌ പരമ്പര നേട്ടമാണ് കിവീസ് സ്വപ്നം കാണുന്നത്.അതേസമയം നാളെ രണ്ടാം ടെസ്റ്റിൽ ശ്രേയസ് അയ്യരെ ഇന്ത്യൻ പ്ലേയിംഗ്‌ ഇലവനിൽ നിന്നും മാറ്റുമോ എന്നുള്ള ആകാംക്ഷകൾ സജീവമാണ്.

ഒരു കാരണവശാലും ശ്രേയസ് അയ്യരെ മാറ്റരുത് എന്നാണ് ലക്ഷ്മൺ തുറന്ന് പറയുന്നത്.ശ്രേയസ് അയ്യരെ ടീമിൽ നിന്നും ഒഴിവാക്കരുതെന്നും പറഞ്ഞ മുൻ താരം കോഹ്ലി എത്തുമ്പോൾ മാറ്റേണ്ട താരം ആരെന്ന് കൂടി പറയുകയാണ് ഇപ്പോൾ.”കാൻപൂർ ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും ശ്രേയസ് അയ്യർ ബാറ്റ് ചെയ്ത രീതി നോക്കൂ.

എന്ത്‌ ഉറപ്പിൽ തന്നെയാണ് അയാൾ കളിച്ചത്. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി അടിച്ച അയ്യർ രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റി നേടിയാണ് തിളങ്ങിയത്. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ ഗംഭീര പ്രകടനം കാഴ്ചവെച്ച ശ്രേയസ് അയ്യർക്ക് മുംബൈ ടെസ്റ്റിലും അവസരം ലഭിക്കുമെന്നാണ് എന്റെ വിശ്വാസം. അയ്യർക്ക്‌ അവസരം ഉറപ്പാക്കാനായി ദ്രാവിഡ്‌ തയ്യാറാകുമെന്നാണ് എന്റെ വിശ്വാസം “ലക്ഷ്മൺ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

“കാൻപൂർ ടെസ്റ്റിൽ ഏറ്റവും അധികം സമ്മർദ്ദം ബാറ്റിങ്ങിൽ നേരിട്ടത് ഓപ്പണിങ് ബാറ്റ്‌സ്മാൻ മായങ്ക് അഗർവാളാണ്. പൂജാര ഓപ്പണർ റോളിലേക്ക് എത്തി കോഹ്ലി മൂന്നാമത് കളിച്ചാൽ രഹാനെക്ക്‌ നാലാം നമ്പറിൽ കളിക്കാനായി കഴിയും. കൂടാതെ അഞ്ചാം നമ്പറിൽ ശ്രേയസ് അയ്യർക്ക് സ്ഥാനം ഉറപ്പാകണം. അവന്‍റെ ബാറ്റിങ് കരിയറിൽ ഈ മത്സരം വളരെ പ്രാധാന്യം അർഹിക്കുന്നുണ്ട്. അതിനാൽ തന്നെ ടീം മാനേജ്മെന്റ് കോഹ്ലിക്കായി ശ്രേയസ് അയ്യറെ മാറ്റില്ല എന്നാണ് വിശ്വാസം “മുൻ ഇന്ത്യൻ താരം തന്റെ അഭിപ്രായം വിശദമാക്കി.