കഴിഞ്ഞ ദിവസം നടന്ന ഡൽഹിക്ക് എതിരായ മത്സരത്തിൽ വിജയിച്ചെങ്കിലും രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ബാറ്റിംഗിൽ പരാജയപ്പെട്ടിരുന്നു. നാല് പന്തുകളിൽ നിന്നും റൺസ് ഒന്നും എടുക്കാതെയായിരുന്നു മലയാളി നായകൻ പുറത്തായത്. കഴിഞ്ഞ മത്സരത്തിൽ ബാറ്റിംഗിൽ ഫ്ലോപ്പ് ആണെങ്കിലും ബാറ്റിംഗ് ശൈലിയിൽ മാറ്റങ്ങൾ ഒന്നും വരുത്തില്ല എന്ന് പറഞ്ഞുകൊണ്ട് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് സഞ്ജു. ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ താരം രണ്ടാമത്തെ മത്സരത്തിൽ 42 റൺസ് നേടിയിരുന്നു. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ മികച്ച പ്രകടനം കാണാൻ കാത്തിരുന്ന ആരാധകരെ നിരാശരാക്കുന്ന പ്രകടനം ആയിരുന്നു സഞ്ജു പുറത്തെടുത്തത്.
ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിനെതിരെ വമ്പൻ ഷോട്ടിന് ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു സഞ്ജു പുറത്തായത്.”എല്ലാ കാര്യങ്ങളും ഏറെക്കുറെ ഡൽഹിക്ക് എതിരെ പ്ലാൻ ചെയ്തത് പോലെ തന്നെ സംഭവിച്ചിരുന്നു. എന്‍റെ ബാറ്റിംഗ് മാത്രമാണ് പ്ലാൻ ചെയ്തത് പോലെ നടക്കാതിരുന്നത്. ഈ ഫോർമാറ്റിൽ ഇങ്ങനെ തന്നെയാണ് എന്റെ ബാറ്റിംഗ് ശൈലി. ക്രീസിൽ എത്തിയാൽ നിലയുറപ്പിക്കാൻ കുറച്ച് ബോളുകൾ മാത്രമാണ് ഞാൻ എടുക്കാറുള്ളത്. ഞാൻ ശ്രമിക്കാറുള്ളത് ബാറ്റിംഗിൽ എൻ്റെ സ്വതസിദ്ധമായ ശൈലിയിൽ സ്വയം പ്രകടിപ്പിക്കാനാണ്. ടീമിൽ എൻ്റെ റോൾ ഉയർന്ന സ്ട്രൈക്ക് റേറ്റിൽ 40-50 റൺസ് നേടുകയാണ്. ഇതേ രീതിയിൽ തന്നെ ജോസ് ബട്ട്ലറും റൺസ് എടുക്കും.
ടീമിൽ എൻ്റെ റോൾ വളരെ ക്ലിയർ ആണ്. ഇത്തരത്തിലുള്ള റോളുകൾ വഹിക്കുന്നതിനാൽ ഈ തരത്തിൽ ചില ഇന്നിംഗ്സുകളിൽ പുറത്താവുകയും ചെയ്യും. പക്ഷേ ഇതേ രീതിയിൽ തന്നെയായിരിക്കും തുടർന്നും ഞാൻ ബാറ്റ് ചെയ്യുക.”- സഞ്ജു പറഞ്ഞു. ഡൽഹി താരം പ്രത്വി ഷായെ തകർപ്പൻ ഡൈവിങ് ക്യാച്ചിങ്ങിലൂടെ പുറത്താക്കിയതിനെ കുറിച്ചും സഞ്ജു സംസാരിച്ചു.”വളരെ രസകരമായ മുഹൂർത്തം ആയിരുന്നു അത്. ഇങ്ങനെയൊരു ക്യാച്ച് ഞാനെടുത്തേക്കും എന്ന് ഈ ക്യാച്ചിന് മുമ്പ് തന്നെ മനസ്സിൽ തോന്നിയിരുന്നു. ഈ ക്യാച്ച് സംഭവിച്ചത് അടുത്ത സെക്കൻഡിൽ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ മഹത്തായ അനുഭവം ആയിരുന്നു അത്.
ഈ ഗ്രൗണ്ടിൽ അവസാനമായി ഞങ്ങൾ കളിച്ചപ്പോൾ തോന്നിയത് സ്വിമ്മിംഗ് പൂൾ പോലെയായിരുന്നു. ഞങ്ങൾക്ക് ബോൾ ഡ്രൈ ആക്കി നിർത്തുവാൻ സാധിച്ചില്ല. ഇത്തരം പന്തുകൾ കൊണ്ട് മഞ്ഞുവീഴ്ചയുള്ളതിനാൽ രാത്രിയിൽ കളിക്കുവാൻ നമ്മൾ ശീലിക്കണം. ഇത്തരം പന്തുകൾ കൊണ്ട് എങ്ങനെ കറക്കാം എന്ന് യുസിക്കും അശ്വിൻ ഭായിക്കും അറിയാം. ബാറ്ററിയുടെ നേരെയാണ് അശ്വിൻ എല്ലായിപ്പോഴും നോക്കുന്നത് എന്ന് ഞാൻ കരുതുന്നു. ഒരു മത്സരത്തിന് മുൻപ് ഒരുപാട് പ്ലാനിങ് ഞങ്ങൾ നടത്താറുണ്ട്. നിരവധി ഇടംകയ്യൻ ബാറ്റ്മാൻമാർ ഡൽഹി ബാറ്റിംഗ് നിരയിലുണ്ട് എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ബോൾ പുതിയതായിരിക്കുമ്പോൾ നന്നായി ബൗൾ ചെയ്യേണ്ടത് പ്രധാനമായിരുന്നു. ആഷ് ഭായ് നിർണായകമായ രണ്ട് ഓവറുകൾ എറിഞ്ഞു.”- സഞ്ജു കൂട്ടിച്ചേർത്തു.