സഞ്ചു ലോകകപ്പ് ടീമിലേക്ക് ? ആദ്യ സൂചനകള്‍ പുറത്തു വന്നു.

sanju samson poster

19ാമത് ഏഷ്യൻ ഗെയിംസിനായുള്ള ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം സ്ക്വാഡ് പ്രഖ്യാപിച്ചു. യുവതാരങ്ങളെ ഉൾപ്പെടുത്തിയ സ്ക്വാഡാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രധാനമായും 2023 ഏകദിന ലോകകപ്പിൽ പരിഗണിക്കപ്പെടാൻ സാധ്യതയില്ലാത്ത താരങ്ങളെയാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സീനിയർ കളിക്കാരായ രോഹിത് ശർമ, വിരാട് കോഹ്ലി, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി മുഹമ്മദ് സിറാജ് തുടങ്ങിയവരെ ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്.

ഇതോടൊപ്പം മലയാളി താരം സഞ്ജു സാംസനെയും ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ നിന്ന് ഇന്ത്യ ഒഴിവാക്കിയിരിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് സഞ്ജുവിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട് എന്നതാണ്.

Team India (Senior Men) squad for 19th Asian Games: Ruturaj Gaikwad (Captain), Yashasvi Jaiswal, Rahul Tripathi, Tilak Varma, Rinku Singh, Jitesh Sharma (wk), Washington Sundar, Shahbaz Ahmed, Ravi Bishnoi, Avesh Khan, Arshdeep Singh, Mukesh Kumar, Shivam Mavi, Shivam Dube, Prabhsimran Singh (wk)

Read Also -  "ആ താരത്തിനെതിരെ ഒരു പ്ലാനുകളും വിലപോകില്ല". തനിക്ക് വെല്ലുവിളി ഉയർത്തിയ ബാറ്ററെപറ്റി സഞ്ജു.

Standby list of players: Yash Thakur, Sai Kishore, Venkatesh Iyer, Deepak Hooda, Sai Sudarsan.

Scroll to Top