സഞ്ജു നായകനായിട്ട് ആയിരം റൺസ് പിന്നിട്ടത് വെറും 3കഴിഞ്ഞ ദിവസമായിരുന്നു ഐപിഎല്ലിലെ പഞ്ചാബ് കിംഗ്സ് രാജസ്ഥാൻ റോയൽസ് പോരാട്ടം. മത്സരത്തിൽ അഞ്ച് റൺസിന് പരാജയപ്പെട്ടെങ്കിലും വമ്പൻ റെക്കോർഡുകൾ നേടിയെടുത്തിരിക്കുകയാണ് രാജസ്ഥാന്റെ മലയാളി നായകൻ സഞ്ജു സാംസൺ. പഞ്ചാബ് ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ വേണ്ടി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു സഞ്ജു കാഴ്ചവെച്ചത്. ഇന്നലത്തെ പ്രകടനത്തോടെ രാജസ്ഥാൻ റോയൽസിന്റെ എക്കാലത്തെയും റണ്‍സ് വേട്ടക്കാരിൽ ഒന്നാമത് എത്തുവാൻ സഞ്ജുവിന് സാധിച്ചു.
സഞ്ജു ഇന്നലെ മറികടന്നത് 3098 റൺസുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന മുൻ രാജസ്ഥാൻ നായകൻ അജിങ്ക്യ രഹാനെയാണ്. ഈ റെക്കോർഡിൽ മൂന്നാം സ്ഥാനത്ത് ഷൈൻ വാട്സൺ (2474),ജോസ് ബട്‌ലർ (2377) എന്നിവരാണ് നാലാം സ്ഥാനത്ത്. സഞ്ജു ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ളത് രാജസ്ഥാന് വേണ്ടിയാണ്. രാജസ്ഥാന് രണ്ട് വർഷം ഐപിഎല്ലിൽ വിലക്ക് വന്നപ്പോൾ ഡൽഹിക്ക് വേണ്ടിയായിരുന്നു സഞ്ജു കളിച്ചത്. രാജസ്ഥാനിൽ വളർന്ന സഞ്ജു രാജസ്ഥാന്റെ ടോപ്പ് സ്കോറർ ആയത് മലയാളികൾക്ക് എല്ലാവർക്കും അഭിമാനകരമായ നേട്ടമാണ്. 2021ൽ നായക സ്ഥാനത്തേക്ക് എത്തിയ സഞ്ജു തൊട്ട് അടുത്തവർഷം ടീമിനെ ഫൈനലിൽ എത്തിച്ചിരുന്നു.
നായകൻ എന്ന നിലയിലും തകർപ്പൻ റെക്കോർഡ് സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്. സഞ്ജു നായകനായിട്ട് ആയിരം റൺസ് പിന്നിട്ടത് വെറും 33 ഇന്നിംഗ്സുകളിൽ നിന്നുമാണ്. നായക സ്ഥാനത്തിന്റെ സമ്മർദ്ദം ഉണ്ടായിട്ടും തൻറെ ബാറ്റിംഗ് മികവ് മികച്ച രീതിയിൽ കൊണ്ടുപോകുവാൻ സഞ്ജുവിന് സാധിച്ചു. ഇത്തവണത്തെ ഐപിഎല്ലിൽ ആദ്യം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അർദ്ധ സെഞ്ച്വറി നേടി സഞ്ജു വരവ് അറിയിച്ചിരുന്നു. ഇന്നലെ പഞ്ചാബിനെതിരെ അർദ്ധ സെഞ്ച്വറി നേടും എന്ന് കരുതിയെങ്കിലും ആരാധകരെ നിരാശരാക്കിക്കൊണ്ട് മടങ്ങേണ്ടി വന്നു.
25 പന്തുകളിൽ നിന്നും 5 ഫോറുകളും ഒരു സിക്സറുമടക്കം 42 റൺസ് ആണ് സഞ്ജു നേടിയത്. മലയാളി താരത്തിന്റെ ഇന്നലത്തെ സ്ട്രൈക്ക് റേറ്റ് 168 ആയിരുന്നു. ഈ വർഷം ഏകദിന ലോകകപ്പും ഏഷ്യ കപ്പ് നടക്കാനിരിക്കെ മികച്ച പ്രകടനം നടത്തേണ്ടത് സഞ്ജുവിന് ആവശ്യമാണ്. സ്ഥിരതയാർന്ന പ്രകടനം നടത്തിയാൽ മാത്രമാണ് താരത്തിന് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുവാൻ സാധിക്കുകയുള്ളൂ.