ഡക്കിലൂടെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി സഞ്ജു.

images 2023 04 09T112524.439

ഇന്നലെയായിരുന്നു ഐപിഎല്ലിലെ ഡൽഹി ക്യാപ്പിറ്റൽസ് രാജസ്ഥാൻ റോയൽസ് പോരാട്ടം. മത്സരത്തിൽ മലയാളി നായകൻ സഞ്ജു സാംസന്റെ വെടിക്കെട്ട് പ്രകടനം പ്രതീക്ഷിച്ച് കളി കണ്ട ആരാധകരെ നിരാശരാക്കുന്ന പ്രകടനമായിരുന്നു സഞ്ജു പുറത്തെടുത്തത്. അക്കൗണ്ട് പോലും തുറക്കാൻ ആകാതെ നാലാമത്തെ പന്തിൽ പുറത്താവുകയായിരുന്നു താരം. മൂന്നാമനായി സഞ്ജു ക്രീസിൽ എത്തിയത് മികച്ച നിലയിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ്. മികച്ച തുടക്കം നൽകി യുവതാരം ജയ്‌സ്വാൾ പുറത്തായതിനു ശേഷം ആണ് സഞ്ജു എത്തിയത്.

സാധാരണ ബാറ്റിംഗിന് എത്തിയാൽ ആദ്യ പന്ത് തന്നെ സിംഗിൾ എടുത്ത് തുടങ്ങുന്ന ശൈലിയാണ് സഞ്ജുവിന്റേത്. എന്നാൽ ഇന്നലെ ആദ്യ മൂന്നു പന്തുകളിലും താരത്തിന് റൺസ് ഒന്നും നേടാൻ സാധിച്ചില്ല. മൂന്ന് പന്തുകളിലും റൺസ് ഒന്നും നേടാൻ സാധിക്കാത്തതിനാൽ തൊട്ട് അടുത്ത ഓവറിൽ കുൽദീപ് യാദവിന്റെ ഓവറിൽ റിസ്ക് എടുക്കുവാൻ സഞ്ജു മുതിരുകയായിരുന്നു. ലോങ്ങ് ഓവറിന് മുകളിലൂടെ സിക്സർ നേടുവാൻ ആയിരുന്നു സഞ്ജുവിന്റെ ശ്രമം. എന്നാൽ ബോൾ കണക്ട് ചെയ്യുവാൻ പ്രതീക്ഷിച്ചത് പോലെ സഞ്ജുവിന് സാധിച്ചില്ല. ബോൾ പതിച്ചത് ബാറ്റിന്റെ അടി ഭാഗത്ത് ആയിരുന്നു.

Read Also -  ഔദാര്യമല്ല, സഞ്ജു പൊരുതി നേടിയതാണ് ലോകകപ്പിലെ സ്ഥാനം. രക്ഷയായത് ഐപിഎല്ലിലെ മിന്നുന്ന ഫോം.
image editor output image84856854 1681019771222

ലോങ്ങ് ഓണിലേക്ക് ഉയർന്ന പന്ത് അനായാസം ആൻഡ്രിച്ച് നോർക്കിയ പിടികൂടുകയും ചെയ്തു. കളിയിൽ റൺസ് ഒന്നും എടുക്കാൻ സാധിക്കാതെ പുറത്തായതോടെ വലിയ ഒരു നാണക്കേടിന്റെ റെക്കോർഡ് സഞ്ജു തൻ്റെ പേരിൽ ആക്കി. സഞ്ജു എത്തിയിരിക്കുന്നത് ഏറ്റവും കൂടുതൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഡെക്കായ ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ്. ഏഴാമത്തെ തവണയാണ് സഞ്ജു അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായത്. ഈ റെക്കോർഡിൽ സഞ്ജുവിന്റെ കൂടെ രണ്ടു പേർ ലിസ്റ്റിലുണ്ട്.

images 2023 04 09T112535.202

മുൻ ഇന്ത്യൻ ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നി, ഓസ്ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ എന്നിവരാണ് സഞ്ജുവിന്റെ കൂടെ ഈ റെക്കോർഡിൽ ഉള്ളത്. മറ്റ് രണ്ടുപേരും നിലവിൽ കളിക്കാത്തതിനാൽ സഞ്ജു ഈ റെക്കോർഡ് തന്റെ പേരിലേക്ക് മാറ്റി കുറിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. അതേസമയം പഞ്ചാബ് കിങ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച് രാജസ്ഥാന്റെ എക്കാലത്തെയും ഉയർന്ന റൺസ് സ്കോളർമാരിൽ ഒന്നാം സ്ഥാനത്ത് സഞ്ജു എത്തിയിരുന്നു. നായകൻ എന്ന നിലയിൽ രാജസ്ഥാന് വേണ്ടി ആയിരം റൺസും സഞ്ജു തികച്ചിരുന്നു.

Scroll to Top