ഐസിസി ഏകദിന ടി20 ബാറ്റിംഗ് റാങ്കിങ്ങില്‍ മുന്നേറ്റം നടത്തി മലയാളി താരം സഞ്ചു സാംസണ്. ഏറ്റവും പുതിയ റാങ്കിങ്ങില്‍ 27 സ്ഥാനങ്ങള്‍ മുന്നേറി 39ാം സ്ഥാനത്താണ് സഞ്ചു സാംസണ്. സൗത്താഫ്രിക്കന്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയതിനെ തുടര്‍ന്നാണ് സഞ്ചുവിന്റെ ഈ കുതിപ്പ്.
550 റേറ്റിങ്ങ് പോയിന്റ് ഉണ്ടായിരുന്ന സഞ്ചു സാംസണ് രണ്ടാം മത്സരത്തില്‍ പൂജ്യത്തില്‍ പുറത്തായതോടെ 537 റേറ്റിങ്ങായി കുറഞ്ഞു.
ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡാണ് ഒന്നാം നമ്പര്‍ ബാറ്റര്‍. ഫില്‍ സോള്‍ട്ട് , സൂര്യകുമാര്‍ യാദവ്, ബാബര്‍ അസം, മുഹമ്മദ് റിസ്വാന് തുടങ്ങിയ താരങ്ങളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍.
ജയ്സ്വാള്‍ (7) ഗെയ്ക്വാദ് (14) ഗില്‍ (29) തുടങ്ങിയവരാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍