ഇന്ത്യൻ ടീമിന് പുറകെ രാജസ്ഥാനും സഞ്ജുവിനെ ഉപേക്ഷിക്കുന്നു. നിർണായക സൂചനകൾ പുറത്ത്.

sanju sad ipl 2023

വളരെ നിർഭാഗ്യകരമായ രീതിയിലായിരുന്നു സഞ്ജു സാംസൺ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ നിന്ന് പുറത്താക്കപ്പെട്ടത്. അതിനുശേഷം മറ്റൊരു തിരിച്ചടി കൂടി സഞ്ജു സാംസണിനെ തേടി എത്തിയിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലവിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ നായകനാണ് സഞ്ജു സാംസൺ. എന്നാൽ ഇന്ത്യൻ ടീമിലെ തന്റെ സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ സഞ്ജു സാംസണ് രാജസ്ഥാൻ റോയൽസ് നായക സ്ഥാനവും നഷ്ടമാവും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

നിലവിൽ ഇന്ത്യൻ ടീമിലേക്ക് ഇനി തിരികെ വരുക എന്നത് സഞ്ജുവിനെ സംബന്ധിച്ച് ശ്രമകരമായ ദൗത്യമാണ്. ഈ സാഹചര്യത്തിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ നായകനായും സഞ്ജുവിനെ ഉയർത്തിക്കാട്ടാൻ സാധിക്കില്ലാത്തതിനാലാണ് രാജസ്ഥാൻ ഇങ്ങനെയൊരു മാറ്റത്തിന് ഒരുങ്ങുന്നത്.

സഞ്ജുവിന് പകരം ഇംഗ്ലീഷ് സൂപ്പർ താരം ജോസ് ബട്ലറെ നായകനായി നിയമിക്കാനാണ് രാജസ്ഥാൻ റോയൽസിന്റെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത് . 2023ലെ ഐപിഎൽ സീസണിൽ സഞ്ജുവിന്റെ നേതൃത്വത്തിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല രാജസ്ഥാൻ റോയൽസ് ടീം കാഴ്ചവച്ചത്. രാജസ്ഥാനെ ടൂർണമെന്റിൽ പ്ലേയോഫിൽ എത്തിക്കുന്നതിൽ സഞ്ജു പരാജയപ്പെടുകയുണ്ടായി. ടീമിൽ മികച്ച കളിക്കാർ ഉണ്ടായിട്ടും വേണ്ട രീതിയിൽ ടീമിനെ വിജയത്തിൽ എത്തിക്കുന്നതിൽ സഞ്ജു പരാജയപ്പെട്ടു. അതിനുശേഷമാണ് രാജസ്ഥാൻ റോയൽസ് ഇത്തരമൊരു തീരുമാനത്തിലേക്ക് വിരൽ ചൂണ്ടുന്നത്.

Read Also -  ഹർദിക് പാണ്ഡ്യയെ ലോകകപ്പിൽ കളിപ്പിക്കേണ്ട.. സഞ്ജുവിനെയും ഒഴിവാക്കി സേവാഗ്..

പല പ്രമുഖ താരങ്ങളും സഞ്ജു സാംസനെ രാജസ്ഥാൻ റോയൽസ് ടീമിന്റെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കാനായി മാനേജ്മെന്റിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല 3 വർഷത്തേക്ക് ബട്ലർ ടീമിൽ തുടരാനായി രാജസ്ഥാനുമായി ധാരണയിലും എത്തിയിട്ടുണ്ട്. എന്നിരുന്നാലും രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ച് ബ്രാൻഡ് താരം തന്നെയാണ് സഞ്ജു സാംസൺ.

വലിയ ആരാധക പിന്തുണയാണ് സഞ്ജു സാംസനുള്ളത്. ദക്ഷിണേന്ത്യയിൽ രാജസ്ഥാന് ഇത്രയധികം പിന്തുണ ലഭിക്കാനുള്ള കാരണവും സഞ്ജു സാംസൺ തന്നെയാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പക്ഷേ ഇന്ത്യൻ ടീമിലേക്ക് ഉടനെ തിരികെയെത്താൻ ഇനി സഞ്ജുവിന് സാധിച്ചില്ലെങ്കിൽ അത് സഞ്ജുവിന്റെ താരമൂല്യത്തെ ദോഷകരമായി ബാധിച്ചേക്കും.

അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ ദേശീയ ടീമിൽ തുടരാൻ സാധിക്കാത്ത താരത്തെ ടീം മാനേജ്മെന്റിന് വലിയ താല്പര്യവും ഉണ്ടാവില്ല. അതേസമയം ജോസ് ബട്ലറെ സംബന്ധിച്ച് അദ്ദേഹം ഇംഗ്ലണ്ടിനെ ട്വന്റി20 ലോകകപ്പ് ചൂടിച്ച നായകൻ കൂടിയാണ്. അതുകൊണ്ടുതന്നെ ടീമിൽ എപ്പോഴും മുൻതൂക്കം ജോസ് ബട്ലറിലേക്കും പോകാറുണ്ട്. ഈ സാഹചര്യത്തിൽ രാജസ്ഥാൻ എന്ത് തീരുമാനം കൈക്കൊള്ളും എന്നത് കാത്തിരുന്ന് തന്നെ കാണേണ്ടതാണ്.

Scroll to Top