ദ്രാവിഡും – സഞ്ചു സാംസണും. ഗുരു ശിക്ഷ്യ ബന്ധം തുടരുന്നു.

IMG 20210706 143313

ക്രിക്കറ്റ്‌ പ്രേമികൾ ഏവരും വളരെയേറെ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനായിട്ടാണ്. മൂന്ന് ഏകദിനവും ഒപ്പം മൂന്ന് ടി :20 മത്സരവും ഉൾപ്പെടുന്ന പര്യടനത്തിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ ക്യാപ്റ്റൻസി റോളിൽ നയിക്കുക സ്റ്റാർ ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖർ ധവാനാണ്. ഉപനായകനായി പേസ് ബൗളർ ഭുവനേശ്വർ കുമാർ എത്തുന്നു. പക്ഷേ ലങ്കയിൽ കളിക്കുവാൻ എത്തിയ ഇന്ത്യൻ സ്‌ക്വാഡിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം കോച്ച് രാഹുൽ ദ്രാവിഡാണ്. ആദ്യമായി കരിയറിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ പരിശീലിപ്പിക്കുന്ന രാഹുൽ ദ്രാവിഡ്‌ മുൻപ് അണ്ടർ 19 ഇന്ത്യൻടീമിനെ 2018ൽ കിരീടത്തിലേക്ക് നയിച്ചിട്ടുണ്ട്.

എന്നാൽ മലയാളി ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം ആകാംക്ഷയോടെ നോക്കുന്നത് പരമ്പരയിലെ മലയാളി താരം സഞ്ജു സാംസന്റെ പ്രകടനമാണ്. ഒരിടവേളക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരികെ വന്ന സഞ്ജുവിനും ഇപ്പോൾ കോച്ച് രാഹുൽ ദ്രാവിഡുമായി അഭേദ്യമായ ബന്ധമാണ് ഉള്ളത്. മുൻപ് രാഹുൽ ദ്രാവിഡ് നയിച്ച രാജസ്ഥാൻ റോയൽസ് ടീമിൽ ഇരുവരും ഒന്നിച്ച് കളിച്ചിരുന്നു. ഐപിഎല്ലിൽ ഒരേ ടീമിൽ കളിച്ച ഇരുവരും പിന്നീട് ഡൽഹി ടീമിൽ എത്തിയപ്പോഴും വ്യത്യസ്ത റോൾ സ്വീകരിച്ച് ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. ഡൽഹി ടീമിന്റെ മെന്‍ററായി രാഹുൽ ദ്രാവിഡ് തിളങ്ങിയപ്പോൾ ആ സീസണിൽ ഡൽഹി ടീമിനായി മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത സഞ്ജു പിന്നീട് ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം ശ്രദ്ധാകേന്ദ്രമായി മാറി.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

അതേസമയം ഏറെ അത്ഭുതകരമായ കാര്യം രാജസ്ഥാൻ റോയൽസ് ടീമിൽ ഒരുമിച്ച് കളിച്ച ഇരുവരും പിന്നീട് കോച്ചും ടീമിൽ താരവുമായി രാജസ്ഥാൻ ടീമിൽ പിന്നീടും തിളങ്ങിയപ്പോൾ ഇക്കഴിഞ്ഞ ഐപിൽ പതിനാലാം സീസണിൽ സഞ്ജു രാജസ്ഥാൻ റോയൽസ് ടീമിന്റെ നായകൻ റോളിലേക്ക് ഉയർന്നു.ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒരു ടീമിനെ നയിക്കുന്ന ആദ്യ മലയാളി ക്യാപ്റ്റനാണ് സഞ്ജു സാംസൺ. ഇപ്പോൾ ദ്രാവിഡ് പരിശീലക കുപ്പായം അണിയുമ്പോൾ അവിടെ ലങ്കക്ക് എതിരെ ഇന്ത്യൻ ടീമിനായി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി കളിക്കുവാൻ സഞ്ജുവും ഒരുങ്ങുന്നുവെന്നതാണ് സവിശേഷത. രാഹുൽ ദ്രാവിഡ് സാർ കരിയറിൽ പല വിലയേറിയ ഉപദേശങ്ങൾ നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കിയ സഞ്ജു ടി :ട്വന്റി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലൊരു സ്ഥാനം ലക്ഷ്യമിടുന്നുണ്ട്.

Scroll to Top