ഐപിൽ പതിനഞ്ചാം സീസണിൽ വിജയ കുതിപ്പ് തുടരുകയാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം. സീസണിലെ ആറാമത്തെ ജയം സ്വന്തമാക്കിയ രാജസ്ഥാൻ റോയൽസ് ടീം പ്ലേഓഫിലേക്ക് യോഗ്യത നേടാനുള്ള ഒരുക്കത്തിലാണ്. മികച്ച നെറ്റ് റൺറേറ്റ് രാജസ്ഥാൻ ടീമിന് അനുകൂല ഘടകമാണ്. അതേസമയം നായകനായ സഞ്ജു സാംസൺ കുറിച്ചാണ് മലയാളി ക്രിക്കറ്റ് പ്രേമികളുടെ എല്ലാം വിഷമം.
ഇന്നലെ നടന്ന മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലെടുക്കാനായി കഴിയാതെ പോയ സഞ്ജു ഒരിക്കൽ കൂടി സ്പിന്നർ ഹസരംഗക്ക് വിക്കെറ്റ് നൽകിയാണ് മടങ്ങിയത്. മനോഹരമായ ഷോട്ടുകൾ കളിച്ചു മുന്നേറിയ സഞ്ജുവിന് വലിയ സ്കോറിലേക്ക് എത്താനായി കഴിഞ്ഞില്ല. ഈ സീസണിൽ മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ ആവർത്തിച്ചാൽ ഇന്ത്യൻ ടീമിലേക്ക് ഒരു അവസരം ഉടനെന്നാണ് മുൻ ഇന്ത്യൻ താരങ്ങളുടെ അടക്കം നിരീക്ഷണം.
എന്നാൽ ഇപ്പോൾ സഞ്ജു സാംസണിന് ഒരു മുന്നറിയിപ്പ് നൽകുകയാണ് മുൻ വിൻഡീസ് താരമായ ഇയാൻ ബിഷപ്പ്. ഈ സീസണിൽ എട്ട് കളികളിൽ നിന്നും 228 റൺസ് അടിച്ച സഞ്ജു സാംസൺ വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ ഇന്ത്യൻ നാഷണൽ സ്‌ക്വാഡിലൊരു സ്ഥാനവും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇന്നലെ 28 റൺസ് നേടിയ സഞ്ജു മോശം ഒരു റിവേഴ്സ് ഷോട്ടിലാണ് പുറത്തായത്. ഇത്തരത്തിൽ സ്വയം വിക്കെറ്റ് നഷ്ടമാക്കുന്ന സഞ്ജുവിന്റെ രീതി അദേഹത്തിന്റെ ഭാവിയെ പോലും ഏറെ ബാധിക്കുമെന്ന് പറയുകയാണ് ഇയാൻ ബിഷപ്പ്
“ഞാൻ വളരെ അധികം വർഷങ്ങളായി സഞ്ജു സാംസണിന്റെ ഒരു ഫാനാണ്. എങ്കിലും അദ്ദേഹം തന്റെ മികച്ച ബാറ്റിംഗ് ഫോം സ്വയം നശിപ്പിക്കുകയാണെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹം ഈ സീസണിൽ മികച്ച ബാറ്റിങ് ഫോം തന്നെയാണ് തുടരുന്നത്. എന്നാൽ അനാവശ്യ രീതിയിൽ സഞ്ജു വിക്കറ്റുകളും അവസരവും എല്ലാം നഷ്ടമാക്കി ഭാവിയിലേക്കുള്ള എല്ലാ അവസരവും നശിപ്പിക്കുകയാണ്. മികച്ച പ്രകടനങ്ങളിൽ കൂടി അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്ഥിരമായി കളിക്കാനുള്ള അവസരം കൂടി അദ്ദേഹം തകർക്കുകയാണ് “മുൻ വെസ്റ്റ് ഇൻഡീസ് താരം അഭിപ്രായം വിശദമാക്കി