മലയാളി ക്രിക്കറ്റ് പ്രേമികൾ എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വം കാത്തിരുന്ന സഞ്ജു സാംസൺ ബാറ്റിങ് ഒടുവിൽ ഐപിൽ പതിനഞ്ചാം സീസണിൽ വന്നെത്തി. ആദ്യ മത്സരത്തില്‍ തന്നെ അര്‍ദ്ധസെഞ്ചുറിയോടെയാണ് സഞ്ചു സാംസണ്‍ തന്‍റെ വരവറിയിച്ചത്. ബട്ട്ലർ, ജെയ്സ്വാൾ എന്നിവർ അതിവേഗം റൺസ് അടിച്ചുകൂട്ടിയപ്പോൾ ശേഷം എത്തിയ നായകൻ സഞ്ജുവും വേഗംതാളം കണ്ടെത്തി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 210 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ സഞ്ചു സാംസണായിരുന്നു ടോപ്പ് സ്കോറര്‍.
നേരിട്ട ആദ്യത്തെ ബോൾ മുതൽ അടിച്ച് കളിച്ച സഞ്ജു മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യാൻ എത്തിയത്. സുന്ദറിനു എതിരെ സിക്സ് അടിച്ച് ബാറ്റിങ് ആരംഭിച്ച സഞ്ജു ഹൈദരാബാദ് ബൗളർമാരെ എല്ലാം തന്നെ സമ്മർദ്ദത്തിലാക്കി. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് നായകനായുള്ള അരങ്ങേറ്റം സെഞ്ചുറിയോടെ തുടങ്ങിയ സഞ്ജു സാംസൺ ഈ വർഷത്തെ ഐപിൽ സീസൺ തുടങ്ങിയതും അർദ്ധ സെഞ്ച്വറി പ്രകടനത്തോടെ.

നേരിട്ട ഇരുപത്തിയഞ്ചാം ബോളിൽ സിക്സ് അടിച്ചാണ് സഞ്ജു തന്റെ ഫിഫ്റ്റി പിന്നിട്ടത്. വെറും 27 ബോളിൽ നിന്നും 55 റൺസ് അടിച്ചാണ് സഞ്ചു സാംസണ്‍ പുറത്തായത്.
ഭുവിയുടെ ഓവറിൽ വമ്പൻ ഷോട്ടിന് ശ്രമിച്ച സഞ്ജുവിനെ ബൗണ്ടറി ലൈൻ അരികിൽ സമദ് പിടിച്ചു പുറത്താക്കാക്കി. 27 ബോളിൽ നിന്നും 3 ഫോറും 5 സിക്സ് അടക്കമാണ് സഞ്ജുവിന്റെ തീപ്പൊരി ഇന്നിംഗ്സ്.