നന്നാവാൻ ഉദ്ദേശമില്ല. മൂന്നാം മത്സരത്തിലും സഞ്ജുവിന് ബാറ്റിങ് ദുരന്തം. നേടിയത് 12 റൺസ് മാത്രം..

രാജസ്ഥാൻ റോയൽസിന്റെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലും ബാറ്റിംഗിൽ പരാജയപ്പെട്ട് സഞ്ജു സാംസൺ. മത്സരത്തിൽ മികച്ച ഒരു അവസരം കയ്യിലേക്ക് ലഭിച്ചിട്ടും 10 പന്തുകളിൽ 12 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്.

എന്നാൽ പിന്നീട് തുടർച്ചയായി സഞ്ജു പരാജയപ്പെടുന്നതാണ് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ സീസണുകളിൽ അടക്കം ഇത്തരത്തിൽ സഞ്ജു സ്ഥിരതയില്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു. ഇത് സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനത്തെയും ബാധിക്കുകയുണ്ടായി. ഇത്തവണയും സഞ്ജു ഇത്തരത്തിൽ അസ്ഥിരമായി കളിക്കുകയാണ്.

മത്സരത്തിൽ രാജസ്ഥാൻ ഇന്നിങ്സിലെ രണ്ടാം ഓവറിലാണ് സഞ്ജു സാംസൺ ക്രിസിലെത്തിയത്. പതിവുപോലെ പതിയെ തന്റെ ഇന്നിംഗ്സ് ആരംഭിക്കാനാണ് സഞ്ജു ശ്രമിച്ചത്. ശേഷം മത്സരത്തിന്റെ മൂന്നാം ഓവറിലെ അഞ്ചാം പന്തിലാണ് സഞ്ജു തന്റെ ആദ്യ ബൗണ്ടറി സ്വന്തമാക്കിയത്.

ശേഷം തൊട്ടടുത്ത പന്തിൽ തന്നെ അടുത്ത ബൗണ്ടറിയും സ്വന്തമാക്കി സഞ്ജു സാംസൺ മത്സരത്തിൽ വലിയൊരു വഴിത്തിരിവ് ഉണ്ടാക്കിയെടുക്കുകയായിരുന്നു. പിന്നീട് നാലാം ഓവറിലെ അവസാന പന്തിലും സഞ്ജു ബൗണ്ടറി നേടി. ഇതോടെ മത്സരത്തിൽ രാജസ്ഥാൻ മുമ്പിലെത്തുകയും സഞ്ജു വലിയ പ്രതീക്ഷ തന്നെ വയ്ക്കുകയും ചെയ്തു. എന്നാൽ പിന്നീട് നിർഭാഗ്യവശാൽ സഞ്ജു പുറത്താവുകയായിരുന്നു.

മത്സരത്തിൽ രാജസ്ഥൻ ഇന്നിങ്സിന്റ അഞ്ചാം ഓവറിലെ രണ്ടാം പന്തിലാണ് സഞ്ജു പുറത്തായത്. ആകാശ് മദ്വാളിന്റെ പന്തിൽ സഞ്ജുവിന്റെ ഓഫ് സ്റ്റമ്പ് പിഴുതെറിയപ്പെടുകയായിരുന്നു. മത്സരത്തിൽ 10 പന്തുകൾ നേരിട്ട് സഞ്ജു സാംസൺ 12 റൺസ് ആണ് നേടിയത്. 3 ബൗണ്ടറികൾ സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. മത്സരത്തിലേക്ക് കടന്നുവന്നാൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

മുംബൈ ഇന്ത്യൻസിന് ഒരു ദുരന്ത തുടക്കം തന്നെയാണ് ലഭിച്ചത്. തങ്ങളുടെ മുൻനിര ബാറ്റർമാർ എല്ലാവരും പരാജയപ്പെട്ടപ്പോൾ മുംബൈ വലിയ ബാറ്റിംഗ് ദുരന്തത്തിലേക്ക് നീങ്ങി. 34 റൺസ് നേടിയ നായകൻ പാണ്ട്യയും 32 റൺസ് നേടിയ തിലക് വർമയും ആണ് മുംബൈ നിരയിൽ തിളങ്ങിയത്.

ഇരുവരുടെയും മികവിൽ നിശ്ചിത 20 ഓവറുകളിൽ 125 റൺസ് ആണ് മുംബൈ നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് തുടക്കത്തിൽ തന്നെ തങ്ങളുടെ ഓപ്പണർ ജയിസ്വാളിന്റെ വിക്കറ്റ് നഷ്ടമായി. ശേഷം സഞ്ജു സാംസനും ബട്ലറും മടങ്ങിയത് രാജസ്ഥാനെ ബാധിച്ചു. എന്നിരുന്നാലും വളരെ പക്വതയോടെ കളിച്ചാൽ അനായാസം മറികടക്കാവുന്ന സ്കോർ മാത്രമാണ് മത്സരത്തിൽ ഉള്ളത്. മറുവശത്ത് മുംബൈയെ സംബന്ധിച്ച് മത്സരത്തിലെ വിജയം പൂർണമായും അവരുടെ ബോളിങ്‌ നിരയുടെ പ്രാപ്തി അനുസരിച്ചിരിക്കും.

Previous articleഹിറ്റ്മാനല്ലാ ഇനി ❛ഡക്ക്മാന്‍❜. നാണക്കേടിന്‍റെ റെക്കോഡുമായി രോഹിത് ശര്‍മ്മ. കൂട്ടിന് മറ്റൊരു ഇന്ത്യന്‍ താരവും.
Next articleപരാഗിനു ഫിഫ്റ്റി. രാജസ്ഥാന് തുടര്‍ച്ചയായ മൂന്നാം ജയം. മുംബൈക്ക് മൂന്നാം തോല്‍വി.