42 പന്തില്‍ 77. കിട്ടിയ അവസരം മുതലാക്കി സഞ്ചു സാംസണ്‍. കരിയറിലെ ആദ്യ ഫിഫ്റ്റി

അയര്‍ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മലയാളി താരം സഞ്ചു സാംസണിനു അവസരം ലഭിച്ചിരുന്നു. കിട്ടിയ അവസരം ഇരു കൈയ്യും നേട്ടിയാണ് സഞ്ചു സ്വീകരിച്ചത്. പരിക്കേറ്റ റുതുരാജ് ഗെയ്ക്വാദിനു പകരമാണ് സഞ്ചുവിന് ഇടം ലഭിച്ചത്. മത്സരത്തില്‍ ടോസ് ഇടാന്‍ എത്തിയ ഹര്‍ദ്ദിക്ക് പാണ്ട്യ, സഞ്ചുവിന്‍റെ പേര് പറഞ്ഞതും ഗ്രൗണ്ട് മുഴുവന്‍ ആര്‍പ്പുവിളിക്കുകയായിരുന്നു. ‘ഗ്രൗണ്ടിലെ ഒരുപാട് പേര്‍ക്ക് ഈ ചേഞ്ച് ഇഷ്ടമായി എന്ന് തോന്നുന്നു ‘ എന്നായിരുന്നു ഹാര്‍ദ്ദിക്ക് പാണ്ട്യ പറഞ്ഞത്.

ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യക്കു വേണ്ടി ഇഷാന്‍ കിഷനും സഞ്ചു സാംസണും ചേര്‍ന്നാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ആദ്യ പന്തില്‍ തന്നെ മാര്‍ക്ക് അഡയറിനെ ഫോറടിച്ചാണ് സഞ്ചു തുടങ്ങിയത്. പവര്‍പ്ലേയില്‍ ഇഷാന്‍ കിഷനെ നഷ്ടമായെങ്കിലും സഞ്ചുവും – ദീപക്ക് ഹൂഡയും ചേര്‍ന്ന് പവര്‍പ്ലേയില്‍ 50 കടത്തി.

ഒരറ്റത്ത് ദീപക്ക് ഹൂഡ അടിച്ചു തകര്‍ക്കുമ്പോള്‍ മറുവശത്ത് മികച്ച പിന്തുണയാണ് സഞ്ചു സാംസണ്‍ നല്‍കിയത്. 31 പന്തിലാണ് താരം അര്‍ദ്ധസെഞ്ചുറി നേടിയത്. ഡെലാനിയെ ഫോറടിച്ചുകൊണ്ടാണ് അരങ്ങേറ്റത്തിനു ശേഷം 7 വര്‍ഷം കഴിഞ്ഞാണ് കരിയറിലെ ആദ്യ അര്‍ദ്ധസെഞ്ചുറി നേടുന്നത്.

341751

17ാം ഓവറില്‍ ഒരു തകര്‍പ്പന്‍ യോര്‍ക്കറിലൂടെ സഞ്ചു പുറത്താകുമ്പോള്‍ 190 ന് അടുത്ത് എത്തിയിരുന്നു. ഇന്ത്യക്കു വേണ്ടി ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് പൂര്‍ത്തിയാക്കിയാണ് സഞ്ചു മടങ്ങിയത്. 42 പന്തില്‍ 77 റണ്‍സ് നേടിയ താരം 9 ഫോറും 4 സിക്സും പറത്തി.

Highest partnership for any wicket for India in T20Is

  • 176 Samson – Hooda 2nd wkt v Ire Dublin 2022
  • 165 Rohit – Rahul 1st wkt v SL Indore 2017
  • 160 Rohit – Shikhar 1st wkt v Ire Dublin 2018
  • 158 Rohit – Shikhar 1st wkt v NZ Delhi 2017