സിംപിൾ മാൻ സഞ്ജു : സഞ്ജുവിന് കയ്യടിച്ചു ക്രിക്കറ്റ്‌ ലോകം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ട് എതിരായ ലിമിറ്റെഡ് ഓവർ മത്സരങ്ങൾക്ക്‌ ജൂലൈ ഏഴിനാണ് ആരംഭം കുറിക്കുന്നത്. ഒന്നാം ടി :20യിൽ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ മലയാളി താരമായ സഞ്ജു വി സാംസൺ കളിക്കുമോ എന്നുള്ള സംശയത്തിലാണ് ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ. കോവിഡ് രോഗത്തിൽ നിന്നും മുക്തനായി രോഹിത് ശർമ്മ എത്തുമ്പോൾ സഞ്ജുവിന് ഏക അവസരം ഉപയോഗിക്കാൻ കഴിയുമോ എന്നതാണ് ചോദ്യം.ഇന്നലെ നടന്ന ഇംഗ്ലണ്ട് കൗണ്ടി ടീം എതിരായ കളിയിൽ ഇന്ത്യൻ ടീം ജയിച്ചെങ്കിലും മലയാളി താരമായ സഞ്ജുവിന് നിരാശ മാത്രമാണ് ആരാധകർക്ക്‌ സമ്മാനിക്കാൻ കഴിഞ്ഞത്. നേരിട്ട ആദ്യത്തെ ബോളിൽ തന്നെ സഞ്ജു വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി.

നേരത്തെ അയർലാൻഡ് എതിരായ രണ്ടാം ടി :20യിൽ തന്റെ കന്നി അന്താരാഷ്ട്ര ഫിഫ്റ്റി അടിച്ചെടുത്ത സഞ്ജു ഒന്നാം സന്നാഹ മാച്ചിൽ 38 റൺസ്‌ നേടിയിരുന്നു. എങ്കിലും ഇംഗ്ലണ്ട് എതിരെ സഞ്ജുവിന് ഒരൊറ്റ അവസരം മാത്രം മുന്നിൽ നിൽക്കേ മലയാളി താരത്തെ ഇന്ത്യൻ ടീം മാനേജ്മെന്റ് വിശ്വസിക്കുമോ എന്നതും നിർണായകമാണ്.

അതേസമയം സഞ്ജുവിന്‍റെ മറ്റൊരു പ്രവർത്തിയിൽ കൂടി ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ നിന്നും കയ്യടികൾ സ്വന്തമാക്കുകയാണ്. കളി സമയം ഗ്രൗണ്ട് സ്റ്റാഫ്‌ യഥാർത്ഥ സഞ്ജുവിന്റെ മനസ്സ് എന്തെന്ന് മനസ്സിലാക്കി. ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കുന്ന സഞ്ജുവിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.