ഫിറ്റ്നെസ് ടെസ്റ്റ് പൂര്‍ത്തിയാക്കി സഞ്ചു സാംസണ്‍

ബിസിസിഐയുടെ യോയോ ടെസ്റ്റിനു പുറമേ നിര്‍ബന്ധമാക്കിയ 2 കിലോമീറ്റര്‍ ഓട്ടം നിശ്ചിത സമയത്തിനുള്ളില്‍ മലയാളി താരം സഞ്ചു സാംസണ്‍ പൂര്‍ത്തിയാക്കി. രണ്ടാമത്തെ അവസരത്തിലാണ് താരം ഈ പരീക്ഷ വിജയിച്ചത്. നേരത്തെ ആദ്യത്തെ അവസരത്തില്‍ ഇഷാന്‍ കിഷാന്‍, നിതീഷ് റാണ, രാഹുല്‍ തെവാത്തിയ, സിദ്ധാര്‍ത്ഥ് കൗള്‍, ഉനദ്ഘട്ട് എന്നിവര്‍ പരാജയപ്പെട്ടിരുന്നു.

പിന്നീട് വീണ്ടും നടത്തിയപ്പോള്‍ ഇഷാന്‍ കിഷാന്‍, കൗള്‍, ജയദേവ് ഉനദ്ഘട്ട് എന്നിവര്‍ ഓട്ടപരീക്ഷ വിജയിച്ചു. ഇംഗ്ലണ്ടിനെതിരായ ലിമിറ്റഡ് ഓവര്‍ പരമ്പരക്ക് മുന്നോടിയായണ് ഈ ഫിറ്റ്നെസ് പരീക്ഷ നടത്തിയത്. 2 കിലോമീറ്റര്‍ 8 മിനിറ്റ് 30 സെക്കെന്‍ഡില്‍ ഓടിയെത്തണം. ഫാസ്റ്റ് ബോളര്‍മാരാകട്ടെ 8 മിനിറ്റ് 15 സെക്കെന്‍റില്‍ ഈ ദൂരം മറികടക്കണം.

ബിസിസിഐ പുതിയതായി കൊണ്ടുവന്ന ഫിറ്റ്നെസ് ടെസ്റ്റായതിനാലാണ് താരങ്ങള്‍ക്ക് വീണ്ടും അവസരം ലഭിച്ചത്. ഫിറ്റ്നെസ് പരീക്ഷണത്തില്‍ കടുത്ത നിലപാടാണ് ബിസിസിഐ സ്വീകരിക്കുന്നത്. 2018 ല്‍ യോയോ ഫിറ്റ്നെസ് ടെസ്റ്റ് പാസ്സാവത്തതിനാല്‍ ഇംഗ്ലണ്ട് പര്യടനത്തിലെ സഞ്ചു ടീമില്‍ നിന്നും പുറത്തായിരുന്നു.

Previous articleരഹാനെക്കൊപ്പം പല വർഷങ്ങളായി ക്രിക്കറ്റ് കളിച്ചു പക്ഷേ ഇങ്ങനെ ഒരിക്കലും കണ്ടിട്ടില്ല : പ്രഗ്യാൻ ഓജ
Next articleനേരിട്ട അഞ്ചാം പന്തിൽ പൂജ്യത്തിൽ മടങ്ങി കോഹ്ലി : ചെപ്പോക്കിൽ നാണക്കേടിന്റെ റെക്കോർഡും സ്വന്തം പേരിലാക്കി വിരാട് കോഹ്ലി