നേരിട്ട അഞ്ചാം പന്തിൽ പൂജ്യത്തിൽ മടങ്ങി കോഹ്ലി : ചെപ്പോക്കിൽ നാണക്കേടിന്റെ റെക്കോർഡും സ്വന്തം പേരിലാക്കി വിരാട് കോഹ്ലി

154826 yplvipgadq 1613198467

തന്റെ ടെസ്റ്റ് കരിയറിലെ 150-ാം ടെസ്റ്റ് ഇന്നിങ്‌സിനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇന്നിറങ്ങിയത്. എന്നാല്‍ ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍  താരത്തിന് ഒന്നാം ഇന്നിംഗ്സ് ബാറ്റിങ്ങിൽ പിഴച്ചു .അഞ്ച് പന്ത് മാത്രം നേരിട്ട താരം റണ്‍സൊന്നുമെടുക്കാതെ പുറത്തായി. ഇംഗ്ലീഷ് സ്പിന്നര്‍ മൊയീന്‍ അലിയുടെ
പന്തില്‍ ബൗള്‍ഡാവുകയായിരുന്നു കോലി.  വിശ്വസ്ത ബാറ്റ്സ്മാൻ പൂജാര പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ കോഹ്ലി പക്ഷേ ബാറ്റിങ്ങിൽ നിരാശയാണ് പകർന്നത് .ടെസ്റ്റ് കരിയറില്‍ ആദ്യായിട്ടാണ് കോലിയെ ഒരു സ്പിന്നര്‍ പൂജ്യത്തിന് പുറത്താക്കുന്നത്

ഇന്ത്യൻ നായകൻ  വിരാട് കോലി ഇതിപ്പോൾ  പതിനൊന്നാം തവണയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സെടുക്കാതെ പുറത്താവുന്നത്.  ക്രിക്കറ്റില്‍  നിലവിൽ  സജീവമായ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പൂജ്യത്തിന് പുറത്തായ താരം കോഹ്ലിയാണ്

അതേസമയം ചെപ്പോക്കിൽ മറ്റൊരു മോശം റെക്കോഡിന്റെ അടുത്തേക്ക്
കൂടി നായകൻ കോലി എത്തിച്ചേർന്നു . ഇന്ത്യന്‍ ടീമിന്റെ നായകനായ  ശേഷം ഏഴാം തവണയാണ് പൂജ്യത്തിന് കോഹ്ലി  പുറത്താവുന്നത്. ഒരു തവണ കൂടി കരിയറിൽ പൂജ്യത്തിൽ  പുറത്തായാല്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ക്യാപ്റ്റനാവും കോലി.
നിലവില്‍  മുൻ ഇന്ത്യൻ നായകൻ ധോണിയുടെ പേരിലാണ് ഈ മോശം റെക്കോഡ്.ഇപ്പോൾ നടന്ന് വരുന്ന  ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്തായ ഇന്ത്യന്‍ താരവും കോലി തന്നെ. മൂന്ന് തവണ കോലി പൂജ്യത്തിന് പുറത്തായി. അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവര്‍ രണ്ട് തവണ ഈ സ്‌കോറിന് പുറത്തായിട്ടുണ്ട്. 

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

എന്നാൽ  എല്ലാ ഫോര്‍മാറ്റിലും കൂടി  ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ക്യാപ്റ്റന്‍മാരില്‍ ധോണിയെ മറികടന്ന കോലി ഒന്നാമതെത്തി . 12 തവണ കോലി ഇത്തരത്തില്‍ പൂജയത്തിൽ  പുറത്തായി. ധോണിയുടെ അക്കൗണ്ടില്‍ 11 എണ്ണമാണുള്ളത്. 13 തവണ പൂജ്യത്തിന് പുറത്തായ മുൻ ഇതിഹാസ നായകൻ സൗരവ് ഗാംഗുലിയാണ് കോലിക്ക് മുന്നിലുള്ളത്.

Scroll to Top