അത്ഭുതക്യാച്ച് പറന്നു പിടിച്ച് സഞ്ജു സാസൺ. മലയാളീ മുത്തിന്റെ കിടിലൻ ക്യാച്ച്.

20230408 175813

ഡൽഹിക്കെതിരായ മത്സരത്തിൽ ഒരു പറക്കും ക്യാച്ച് നേടി സഞ്ജു സാംസൺ. ഡൽഹി ഇന്നിങ്സിലെ ആദ്യ ഓവറിൽ അപകടകാരിയായ പൃഥ്വി ഷായെ പുറത്താക്കാനായി സഞ്ജു സാംസൺ എടുത്ത ക്യാച്ചാണ് ശ്രദ്ധേയമായത്. ഒന്നാം സ്ലിപ്പിലേക്ക് പറന്ന പന്ത് ഒറ്റക്കയ്യിൽ കോരിയെടുത്താണ് സഞ്ജു സാംസൺ ശ്രദ്ധ പിടിച്ചുപറ്റിയത്. ബാറ്റിംഗിൽ പൂജ്യനായി ഔട്ടായേങ്കിലും ബോളിങ്ങിൽ ആദ്യ ഓവറിൽ തന്നെ ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ സഞ്ജു സാംസണ് ഈ ക്യാച്ചിലൂടെ സാധിച്ചിട്ടുണ്ട്.

20230408 175852

മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 200 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയതായിരുന്നു ഡൽഹി. ആദ്യ രണ്ടു പന്തുകളിൽ ബോൾട്ടിനെതിരെ റൺസ് കണ്ടെത്താൻ പൃഥ്വി ഷായ്ക്ക് സാധിച്ചില്ല. അതിനാൽ തന്നെ മൂന്നാം പന്തിൽ പൃഥ്വി ഷാ രണ്ടും കൽപ്പിച്ച് ഡ്രൈവ് ചെയ്യുകയായിരുന്നു. എന്നാൽ ബോൾട്ട് ആ പന്ത് ഒരു ഫുൾ ഡെലിവറിയായാണ് എറിഞ്ഞത്. ഷേപ്പ് ചെയ്ത വന്ന പന്ത് പൃഥ്വി ഷാ ഡ്രൈവ് ചെയ്യാൻ ശ്രമിച്ചു. എന്നാൽ ബാറ്റിന്റെ എഡ്ജിൽ കൊണ്ട് പന്ത് ഫസ്റ്റ് സ്ലിപ്പിലേക്ക് പറന്നു. ഈ സമയത്താണ് കീപ്പർ സഞ്ജു സാംസൺ തന്റെ വലതു കൈ ഫുൾ സ്ട്രെച്ചിൽ ഇട്ട് ഒരു തകർപ്പൻ ഡൈവിംഗ് ക്യാച്ച് സ്വന്തമാക്കിയത്. ഇതോടെ മത്സരത്തിൽ പൃഥ്വി ഷാ പൂജ്യനായി കൂടാരം കയറുകയുണ്ടായി.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

മത്സരത്തിൽ ടോസ് നേടിയ ഡൽഹി ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബാറ്റിംഗ് പ്രകടനം തന്നെയാണ് രാജസ്ഥാൻ തങ്ങളുടെ ഇന്നിംഗ്സിൽ കാഴ്ചവച്ചത്. 51 പന്തുകളിൽ 11 ബൗണ്ടറികളും ഒരു സിക്സറുമടക്കം 79 റൺസ് നേടിയ ജോസ് ബട്ലറാണ് രാജസ്ഥാൻ ഇന്നിങ്സിൽ നെടുംതൂണായത്. ഓപ്പണർ ജെയിസ്വാൾ 31 പന്തുകളിൽ 60 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ഒപ്പം അവസാന ഓവറുകളിൽ 21 പന്തുകളിൽ 39 റൺസ് നേടിയ ഹെറ്റ്മെയ്റിന്റെ ബാറ്റിംഗും രാജസ്ഥാന് രക്ഷയാകുകയായിരുന്നു. മത്സരത്തിൽ 199 എന്ന വമ്പൻ സ്കോറാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് ആദ്യ ഓവറിൽ തന്നെ നിർണായകമായ രണ്ടു വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. എന്നിരുന്നാലും മികച്ച ബാറ്റിംഗ് നിര തന്നെയാണ് ഡൽഹി ക്യാപിറ്റൽസ്. മറുവശത്ത് വലിയൊരു വിജയത്തിൽ കുറഞ്ഞതൊന്നും രാജസ്ഥാൻ റോയൽസ് പ്രതീക്ഷിക്കുന്നില്ല. വിജയ വഴിയിൽ തിരിച്ചെത്തി പോയ്ന്റ്സ് ടേബിളിൽ ആദ്യ സ്ഥാനത്ത് എത്തുക എന്നത് തന്നെയാണ് രാജസ്ഥാന്റെ ലക്ഷ്യം.

Scroll to Top