ശ്രീലങ്കകെതിരെയുള്ള ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വിക്കറ്റ് കീപ്പിങ്ങ് ജോലി ചെയ്യുന്നത് മലയാളി താരം സഞ്ചു സാംസണാണ്. സ്ഥിരം വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ മത്സരത്തില്‍ ഇല്ലാത്തതിനാല്‍ സഞ്ചു സാംസണിനെയാണ് വിക്കറ്റ് കീപ്പിങ്ങ് ജോലി ഏല്‍പ്പിച്ചത്.
മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോള്‍ പവര്‍പ്ലേയില്‍ 18 റണ്‍സ് എടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവര്‍ അവസാനിക്കുമ്പോള്‍ 5 ന് 2 എന്ന നിലയിലായിരുന്നു ശ്രീലങ്ക. സിറാജിനും ആവേശ് ഖാനുമായിരുന്നു വിക്കറ്റ്. നാലാം ഓവറില്‍ അസലങ്കയുടെ വിക്കറ്റ് വീഴ്ത്തി ആവേശ് ഖാന്‍ ശ്രീലങ്കയെ കനത്ത തകര്‍ച്ചയിലേക്ക് നയിച്ചു.
നാലം ഓവറിലെ അവസാന പന്തില്‍ എഡ്ജായി ധര്‍മ്മശാലയിലെ ആകാശത്തേക്ക് ഉയര്‍ന്നു പൊങ്ങി. തന്‍റെ ക്യാച്ചാണെന്ന് ആംഗ്യത്തോടെ കാണിച്ച മലയാളി താരം ഒട്ടും പരിഭവമില്ലാതെ ക്യാച്ച് സ്വന്തമാക്കി.
ടീം ഇന്ത്യ : രോഹിത് ശര്‍മ, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, വീന്ദ്ര ജഡേജ, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍.
ശ്രീലങ്ക: പതും നിസങ്ക, ധനുഷ്‌ക ഗുണതിലക, ചരിത് അസലങ്ക, ദിനേശ് ചാന്ദിമല്‍, ജനിത് ലിയനങ്ക, ദസുന്‍ ഷനക, ചാമിക കരുണാരത്‌ന, ദുശ്മന്ത ചമീര, ജെഫ്രി വാന്‍ഡര്‍സെ, ബിനുര ഫെര്‍ണാണ്ടോ, ലാഹിരു കുമാര.